Entertainment

മഴവിൽ മനോരമ വേദിയിൽ ഭാര്യയുടെ ഓർമയിൽ ഉരുകി ജഗദീഷ്.|Jagadeesh in memory of his wife at Mazhavil Manorama |

മഴവിൽ മനോരമ വേദിയിൽ ഭാര്യയുടെ ഓർമയിൽ ഉരുകി ജഗദീഷ്.|Jagadeesh in memory of his wife at Mazhavil Manorama |

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് ജഗദീഷ്. നിരവധി ആരാധകരാണ് ജഗദീഷിന് ഉള്ളത്..ജഗദീഷ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും മലയാള പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം ഒരിക്കലും സിനിമ പ്രേമികൾക്ക് മറക്കാൻ സാധിക്കാത്ത ഒന്നുതന്നെയാണ്. അതുപോലെ എത്ര കഥാപാത്രങ്ങളെ അനശ്വരമാക്കിയ കലാകാരനാണ് ജഗദീഷ്.

സഹനടനായും സ്വഭാവനടനായും ഹാസ്യതാരമായി മലയാളികളെ മനസ്സിലേക്ക് ചേക്കേറിയ താരം തന്നെയായിരുന്നു ജഗദീഷ് എന്ന് എടുത്തു പറയണം. അടുത്ത സമയത്തായിരുന്നു ജഗദീഷിനെ ഭാര്യ രമ മരിച്ചത്. രമ്യയുടെ മരണം ജഗദീഷിനെ വല്ലാത്ത ഒരു വേദനയിൽ തന്നെയായിരുന്നു കൊണ്ടുചെന്നെത്തിച്ചത്. ആ മരണം അംഗീകരിക്കാൻ പോലും സാധിക്കുന്നില്ലന്നതായിരുന്നു സത്യം. ആ ദുഖങ്ങളൊക്കെ മറന്ന് വീണ്ടും മഴവിൽ മനോരമയിലെ പടം തരും പണം എന്ന പരിപാടിയിൽ സജീവമായിരിക്കുകയാണ് ജഗദീഷ്. റിമിടോമി ആയിരുന്നു കഴിഞ്ഞദിവസം പരിപാടിയിൽ അതിഥിയായി എത്തിയത്.

റിമി ടോമി അതിഥിയായെത്തിയ എപ്പിസോഡിൽ വച്ചാണ് ജഗദീഷിന് വലിയ ഒരു സർപ്രൈസ് അണിയറപ്രവർത്തകർ നൽകിയത്. അടുത്ത ചോദ്യത്തിലേക്ക് പോകാം എന്നു പറഞ്ഞു സ്ക്രീനിലേക്ക് നോക്കിയ ജഗദീഷിന് അണിയറ പ്രവർത്തകർ നൽകിയ സമ്മാനം ഹാപ്പി ബർത്ത് ഡേ ജഗദീഷ് എന്ന് എഴുതിക്കാണിക്കുന്ന ഒരു വീഡിയോ ആയിരുന്നു. ജഗദീഷ് പോലും മറന്ന തന്റെ പിറന്നാൾ ദിവസം ഉറപ്പിക്കുകയായിരുന്നു അണിയറപ്രവർത്തകർ. പിന്നീട് കേക്കും ഡാൻസും ബലൂണിന്റെ ഒക്കെയായി നിരവധി ആളുകൾ സ്റ്റേജിലേക്ക് വന്നു. ആ നിമിഷം ജഗദീഷ് വല്ലാതെ വേദനയൊടെ പറഞ്ഞു.

തന്റെ പിറന്നാൾ താൻ ഭാര്യയ്ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ് എന്നും പൊതുവേ താൻ പിറന്നാൾ ആഘോഷിക്കുന്ന വ്യക്തിയായിരുന്നില്ല, എന്നാൽ ഈ പിറന്നാൾ താൻ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. കാരണം ഈ ഒരു വേദിയിൽ ഇത്രത്തോളം സ്നേഹം നൽകിയതിന് നന്ദി പറയുന്നു. പണം തരും പടം ടീമിനോടും അണിയറ പ്രവർത്തകരോടും എല്ലാവരോടും നന്ദി പറയുന്നുണ്ട്. റിമിയെ എനിക്ക് നേരത്തെ അറിയാം താനും, റിമിയും താനും സ്വകാര്യ ജീവിതത്തെക്കുറിച്ച് പോലും ചർച്ച ചെയ്തിട്ടുള്ള വ്യക്തികളാണ്. റിമിയുടെ മനസ്സിന്റെ നന്മ ഒക്കെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

എന്റെ ജീവിതത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. കലയുടെ സഹായത്തോടെയാണ് ഞാൻ ജീവിതം മുന്നോട്ട് നയിക്കുന്നത്. തന്റെ കലാപ്രവർത്തനങ്ങൾ കണ്ട് ഏറ്റവും അധികം സന്തോഷിച്ചയാൾ ഇന്ന് എനിക്കൊപ്പം ഇല്ല ഈ ബർത്ത് ഡേ ഞാൻ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
Story Highlights :Jagadeesh in memory of his wife at Mazhavil Manorama

Most Popular

To Top
$(".comment-click-13301").on("click", function(){ $(".com-click-id-13301").show(); $(".disqus-thread-13301").show(); $(".com-but-13301").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });