പഴയ പ്രൗഢിയോടെയുള്ള ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറൽ ||Jagathi Sreekumar new video viral

പഴയ പ്രൗഢിയോടെയുള്ള ജഗതി ശ്രീകുമാറിന്റെ വീഡിയോ വൈറൽ ||Jagathi Sreekumar new video viral

മലയാള സിനിമയെ പൊട്ടി ചിരിപ്പിച്ചിട്ടുള്ള ഒരു നടൻ തന്നെയാണ് ജഗതി ശ്രീകുമാർ. ഇന്നോളം ജഗതി ശ്രീകുമാറിനെ വെല്ലാൻ സാധിക്കുന്ന ഒരു നടനും മലയാള സിനിമയിലേക്ക് കടന്നു വന്നിട്ടില്ല എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം വലിയ ആരാധകനിരയായിരുന്നു ജഗതി ശ്രീകുമാർ സ്വന്തമാക്കിയിരുന്നത്. കുറെ കാലങ്ങളായി അദ്ദേഹം ശാരീരികമായി ചില ബുദ്ധിമുട്ടുകളിലാണ്. ഒരു അപകടത്തിന് തുടർന്ന് അദ്ദേഹം ഒരു നീണ്ട റെസ്റ്റിൽ ആയിരുന്നു എന്നതാണ് സത്യം. എന്നാൽ അടുത്തകാലത്ത് സിബിഐ 5 വന്ന ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ജഗതി ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു ട്രിബ്യൂട്ട് തന്നെയായിരുന്നു ഈ ചിത്രം എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിൽ വീഡിയോകളിലൂടെയും ഒക്കെ പ്രേക്ഷകർക്ക് പരിചിതരായ പ്രീണയും അനുരാഗും ജഗതി ശ്രീകുമാറിനൊപ്പമുള്ള പുതിയൊരു വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയിരുന്നത്. ജഗതി ശ്രീകുമാറിനെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷമാണ് പ്രേക്ഷകരും അറിയിക്കുന്നത്. എക്കാലത്തെയും നമ്മെ പൊട്ടിച്ചിരിപ്പിച്ച കലാകാരനെ കണ്ടപ്പോൾ എന്ന് പറഞ്ഞാണ് ഈ ഒരു വീഡിയോ പ്രീണ പങ്കുവെച്ചിരിക്കുന്നത്. ഈ ഒരു വീഡിയോയിൽ വളരെ ആക്ടീവായുള്ള ജഗതി ശ്രീകുമാറിനെയാണ് കാണാൻ സാധിക്കുന്നത്. അനുരാജിന്റെയും പ്രീണയുടെയും മക്കളോട് കുസൃതിയൊക്കെ കാട്ടുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ വളരെ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.

ഇങ്ങനെ കാണാൻ സാധിച്ചത് വലിയ സന്തോഷമാണ് എന്നും ശക്തമായ തിരിച്ചുവരവ് മലയാള സിനിമയിലേക്ക് നടക്കാൻ സാധിക്കട്ടെ എന്ന് ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. വർഷങ്ങളായി മലയാള സിനിമയിൽ ഇപ്പോഴും ജഗതി ശ്രീകുമാറിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ് എന്നതാണ് സത്യം. ആ സ്ഥാനത്തേക്ക് വരാൻ ഇന്നും മലയാള സിനിമയ്ക്ക് ഉള്ളിൽ ഒരു നടനില്ല എന്നതാണ് സത്യം.
Story Highlights: Jagathi Sreekumar new video viral