കാത്തിരിപ്പിന് വിരാമം..! സിബിഐ സീരിസിൽ ജോയിൻ ചെയ്തു ജഗതി ശ്രീകുമാർ.

ആകാംക്ഷ ഉണർത്തിയ കുറ്റാന്വേഷണ സീരീസിലെ ഏറ്റവും മികച്ച ചിത്രം തന്നെയായിരുന്നു സേതുരാമയ്യർ.

കെ മധു സംവിധാനം ചെയ്ത സേതുരാമയ്യർ എന്ന ചിത്രം പല സീരീസുകൾ ആയി ആയിരുന്നു തീയേറ്ററുകളിൽ എത്തിരുന്നത്. ഓരോ സീരീസും വലിയ വിജയമായിരുന്നു നേടുന്നതും. ഇപ്പോൾ സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം പുറത്തു വരുന്ന വാർത്തകൾ വന്നിരുന്നു. കൂടുതൽ ആളുകൾ ആകാംക്ഷയോടെ കേട്ട ഒരു വാർത്ത ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനെക്കുറിച്ച് ആയിരുന്നു.

ആ ഹാസ്യസാമ്രാട്ട് വീണ്ടും തിരിച്ചു വരുന്നു മലയാളസിനിമയിലേക്ക്. മലയാളികൾ വളരെയധികം ആകാംക്ഷയോടെ വളരെയധികം ഇഷ്ടത്തോടെ കാത്തിരുന്ന ഒരു തിരിച്ചുവരവ്. ഇപ്പോൾ കെ മധു പങ്കുവെച്ച് പുതിയൊരു പോസ്റ്റ്‌ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിബിഐ 5ഇൽ ജഗതി ശ്രീകുമാർ ജോയിൻ ചെയ്തു എന്ന രീതിയിലായിരുന്നു പുതിയൊരു വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സിബിഐ ഗെറ്റപ്പിൽ ഉള്ള ജഗതി ശ്രീകുമാറിന്റെ വേഷവും കാണാൻ സാധിക്കുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ അതേ വേഷത്തിൽ ആണ് ഇരിക്കുന്നത്. ആ കഥാപാത്രത്തിന് വേഷവിധാനങ്ങൾ കാണുമ്പോൾ പഴയ സിബിഐ സീരിസിലെ ജഗതിശ്രീകുമാറിനെ ഓർമിക്കുവാൻ ആളുകൾക്ക് സാധിക്കുന്നുണ്ട്. എന്നും മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ തന്നെയാണു, ഇന്നും ജഗതിക്ക് വേണ്ടി കാത്തിരിക്കുന്ന നിരവധി ആരാധകർ ഉണ്ട്. ജഗതി തിരിച്ചു വരുന്നുവെന്നും പൂർവാധികം ശക്തിയോടെ തന്നെ പഴയ ആരോഗ്യം വീണ്ടെടുക്കുമെന്നും വാർത്തകൾ വന്നിരുന്നത്.

അടുത്ത കാലത്തായിരുന്നു ജഗതി ശ്രീകുമാറിന്റെ പുതിയ അഭിമുഖം ശ്രെദ്ധ നേടിക്കൊണ്ടിരുന്നത്. ബിഹയ്‌ൻഡ് വുഡ്‌സിൽ ആയിരുന്നു ഇൻറർവ്യൂ നൽകിയിരുന്നത്. ജഗതിയുടെ മകൾ പാർവതി പറയുന്നത് പപ്പ തിരിച്ചു വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പ്രതീക്ഷകൾക്ക് അതീതമായ ആണ് പപ്പയുടെ തിരിച്ചുവരവ്. ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പാണ് പപ്പ തിരിച്ചു വരുമെന്ന്

Leave a Comment

Your email address will not be published.

Scroll to Top