ജഗതിയെ  ഒഴിവാക്കി ചിത്രമെടുക്കാൻ ആവില്ലെന്ന് പടം കണ്ടു കഴിയുമ്പോൾ മനസ്സിലാകും,ജഗതിയെ കുറിച്ചു സംവിധായകൻ കെ മധു. 

ജഗതിയെ  ഒഴിവാക്കി ചിത്രമെടുക്കാൻ ആവില്ലെന്ന് പടം കണ്ടു കഴിയുമ്പോൾ മനസ്സിലാകും,ജഗതിയെ കുറിച്ചു സംവിധായകൻ കെ മധു. 

ഇന്ന് മലയാളത്തിലെ പ്രേക്ഷകരെല്ലാം ഒരേപോലെ കാത്തിരിക്കുന്ന ഒരു ചിത്രം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ മറുപടിയേ ഉള്ളൂ സേതുരാമയ്യർ സിബിഐ എന്ന ചിത്രം. ഒരുപാട് പ്രത്യേകതകളോടെയാണ് സേതുരാമയ്യരുടെ അഞ്ചാം വരവ് ഒരുങ്ങുന്നത്. അതിന് ഏറ്റവും വലിയ പ്രത്യേകത എന്നത് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ ചിത്രത്തിലെത്തുന്നു എന്നതുതന്നെയാണ് .ചിത്രത്തിനെ പറ്റി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് മധു. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സീരീസിലെ അഞ്ചാമത്തെ ചിത്രം ആയതുകൊണ്ടുതന്നെ ചിത്രത്തിന് സംവിധായകൻ എന്ന നിലയിൽ താൻ ആ വെല്ലുവിളി ഏറ്റെടുക്കുക ആണെന്നാണ് അദ്ദേഹം പറയുന്നത്. 

കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങളൊക്കെ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ജനങ്ങളുടെ മാറുന്ന ചിന്താഗതികൾക്ക് അനുസരിച്ച് ചിത്രത്തെ കാണാൻ സാധിക്കും.  മികച്ചൊരു സസ്പെൻസ് ത്രില്ലർ തന്നെയായിരിക്കും ചിത്രമെന്ന  ഒരു ആത്മവിശ്വാസമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടിക്ക് 40 വയസിൽ താഴെയാണ് പ്രായം വേറൊരു നടൻ ആയിരുന്നുവെങ്കിൽ 34 വർഷം കൊണ്ട് ആൾരൂപം ഒരുപാട് മാറിയേനെ. ജെയിംസ് ബോണ്ട് ചിത്രങ്ങ ളിൽ പോലും കുറേ വർഷങ്ങൾ കഴിയുമ്പോൾ പുതിയ നടന്മാരാണ് വരുന്നത്. മമ്മൂട്ടി എന്ന അതുല്യ നടൻ ഉള്ളപ്പോൾ നമുക്കിവിടെ അതിൻറെ ആവശ്യമില്ല മറ്റാർക്കും ഒരു സാധിക്കുകയുമില്ല .

അപകടത്തെ തുടർന്ന് വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗം ആയിരിക്കും ഇതിൽ ഉണ്ടാവുക എന്ന് പലരും വിചാരിക്കുന്നുണ്ട്. അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നൽകുമെന്ന് കരുതുന്നവരും ഉണ്ടാവും .എന്നാൽ ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ഈ സിനിമയിൽ ഉള്ള പ്രാധാന്യം എന്ന ചിത്രം ഇറങ്ങി കഴിയുമ്പോൾ മാത്രമേ മനസ്സിലാകു. അദ്ദേഹം ഏതൊക്കെ  രംഗങ്ങളിൽ അഭിനയിക്കുന്നു എന്നതും സംസാരിക്കുന്നുണ്ട് എന്നതും രഹസ്യമായി ഇരിക്കട്ടെ .സിനിമയുടെ വികാസത്തിന്  ജഗതിയുടെ കഥാപാത്രത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. ജഗതി സിനിമയിൽ വേണമെന്ന്ത് ഞങ്ങളുടെ ഒരു കൂട്ടായ തീരുമാനം ആയിരുന്നു. അദ്ദേഹം എന്താണ് ചെയ്തത് എന്ന് വെളിപ്പെടുത്താൻ സാധിക്കില്ല. ജഗതിയെ  ഒഴിവാക്കി ചിത്രമെടുക്കാൻ ആവില്ലെന്ന് പടം കണ്ടു കഴിയുമ്പോൾ മനസ്സിലാകും 

Leave a Comment

Your email address will not be published.

Scroll to Top