ചുംബന രംഗങ്ങൾ ഉൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് അനുഭവങ്ങൾ തുറന്നു പറഞ്ഞു ജാനകി സുധീർ | Janaki Sudhir says that there was no dupe in the intimate scenes including the kissing scenes

ചുംബന രംഗങ്ങൾ ഉൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് അനുഭവങ്ങൾ തുറന്നു പറഞ്ഞു ജാനകി സുധീർ | Janaki Sudhir says that there was no dupe in the intimate scenes including the kissing scenes

മോഡലിംഗിലൂടെയും ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയുമൊക്കെ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയ താരമാണ് ജാനകി സുധീർ. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോഴായിരുന്നു ജാനകിയെ കുറിച്ച് കൂടുതലായും പ്രേക്ഷകർ മനസ്സിലാക്കിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഒരു മോഡൽ കൂടിയായിരുന്നു ജാനകി. ബോൾഡ് ഫോട്ടോഷൂട്ടുകൾ ആയിരുന്നു താരം പങ്കുവയ്ക്കുന്നത്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ലെസ്ബിയൻ ചിത്രമായ ഹോളിവുണ്ട് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാണ് ജാനകി എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ആണ് ജാനകി പറഞ്ഞു കൊണ്ടിരിക്കുന്നത്. ജാനകിയുടെ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധനേടുന്നത്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് നല്ല അഭിപ്രായമാണ് എന്നാണ് ജാനകി പറയുന്നത്.

ഇതുവരെ ഞാൻ ചെയ്തതിൽ വച്ചു കൃത്യമായി ശമ്പളം ലഭിച്ച സിനിമ അത് ഹോളിവുണ്ട് ആണ് ഹോളിവുണ്ടിലെ പ്രധാന കഥാപാത്രം ചെയ്യാൻ താല്പര്യമുണ്ട് എന്ന് അങ്ങോട്ട് പറയുകയായിരുന്നു.. ബോൾഡ് എന്ന വിശേഷണമുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ കുറിച്ച് ശ്രദ്ധിക്കാറില്ല. കാണുമ്പോൾ ആണല്ലോ വിഷമം വരുന്നത്. ഈ കാര്യങ്ങളൊന്നും ശ്രദ്ധികില്ല. എവിടെയോ കിടക്കുന്ന ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് എന്താണ്. ഹോളിവുണ്ട് കണ്ടിട്ട് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുംബനരംഗം ഉൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിലും ബോഡി ഡബിൾ ഒന്നും ചെയ്തിരുന്നില്ല. ട്രെയിലർ കണ്ടിട്ട് എന്തൊക്കെയോ ഉണ്ടെന്ന് പ്രതീക്ഷിച്ച് പോയവരെയെല്ലാം സിനിമ നിരാശപ്പെടുത്തിയിട്ട് ഉണ്ടാകും. സിനിമയ്ക്ക് അത്യാവശ്യമായ രീതിയിൽ ആണ് അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് ചില അഭിമുഖങ്ങളിലും താൻ പറഞ്ഞിട്ടുണ്ട്. അത് മനസ്സിൽ വച്ച് പോയവരെല്ലാം സിനിമ ഉൾക്കൊണ്ടിട്ടാവും.

അതേസമയം താരത്തിന്റെ അഭിനയത്തെ എല്ലാവരും പ്രശംസിക്കുകയായിരുന്നു ചെയ്തത്. വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് താരം കാഴ്ച വെച്ചിരിക്കുന്നത് എന്നും പ്രേക്ഷകർ അവകാശപ്പെട്ടിരുന്നു. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമായ ജാനകി തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്. ഏറ്റവും അടുത്ത പങ്കുവെച്ച് ഫോട്ടോഷൂട്ടു ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിട്ടുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും വൈറലായി മാറുകയും ചെയ്യാറുണ്ട്. മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ജാനകി. ജാനകി മലയാള സിനിമയ്ക്ക് മികച്ച ഒരു പ്രതീക്ഷയാണ് എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞു കഴിഞ്ഞു. ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്നും പൊതുവേ പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. റെഡ് എഫ് എമിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരം കാര്യങ്ങളെക്കുറിച്ച് താരം പറഞ്ഞത്.
Story Highlights:Janaki Sudhir says that there was no dupe in the intimate scenes including the kissing scenes