Entertainment

ജാസ്മിൻ ബിഗ്ബോസിൽ കാണിച്ചു കൂട്ടിയത് ഒക്കെ റോബിൻ ആയിരുന്നു ചെയ്തതെങ്കിൽ എന്തായിരിക്കും ബിഗ് ബോസിന്റെ പ്രതികരണം ചോദ്യംചെയ്ത് ആരാധകർ.

ജാസ്മിൻ ബിഗ്ബോസിൽ കാണിച്ചു കൂട്ടിയത് ഒക്കെ റോബിൻ ആയിരുന്നു ചെയ്തതെങ്കിൽ എന്തായിരിക്കും ബിഗ് ബോസിന്റെ പ്രതികരണം ചോദ്യംചെയ്ത് ആരാധകർ.

ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കാണിച്ചുതരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. റിയാലിറ്റി ഷോ പരിപാടിയുടെ പ്രത്യേകതയും ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ആണ്. ബിഗ്ബോസിലെ അസ്വാരസ്യങ്ങൾ കാരണം ജാസ്മിൻ ബിഗ്ബോസിൽ നിന്നും സ്വയം പിന്മാറുക ആണ് ചെയ്തത്. ബിഗ്ബോസ് എല്ലാവരോടും റോബിനെ കുറിച്ചുള്ള തീരുമാനം തിരക്കുന്നുണ്ട്.

റോബിൻ തിരിച്ച് ബിഗ്ബോസ് വീട്ടിൽ വരാൻ അർഹനാണോ എന്ന രീതിയിലാണ് കാര്യങ്ങൾ തിരക്കുന്നത്. എന്നാൽ ഈ സമയത്ത് ജാസ്മിനും പ്രയാസമാണ്. റോബിൻ എതിരായി പ്രധാനമായും പറയുന്നത് ജാസ്മിനും റിയാസും തിരികെ വരും എന്ന് പ്രതീക്ഷിച്ച് ആയിരിക്കാം ജാസ്മിൻ പരിപാടിയിൽ നിന്നും സ്വയമായി പുറത്തേക്ക് പോയത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എനിക്ക് ഇവിടെ നിൽക്കാൻ സാധിക്കില്ല ഇതുപോലെ ഒരാൾ ഇനിയും ഇവിടേക്ക് തിരികെ വരികയാണെങ്കിൽ എനിക്ക് പറ്റില്ല. എല്ലാത്തിലുമുപരി അയാളെ പോലെ തന്നെ ഞാനും പുറത്തു പോകുവാൻ അർഹതയുള്ള ഒരാളാണ്.

ഞാൻ ഹിറ്റ് അടിച്ചിരുന്നു എന്നത് തെറ്റായ ഒരു കാര്യമാണ് എന്നും ജാസ്മിൻ പറയുന്നുണ്ട്. ആത്മാഭിമാനത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഞാൻ എന്റെ ഷോ ഇവിടെ അവസാനിപ്പിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് എല്ലാവരോടും യാത്ര പറഞ്ഞ് ജാസ്മിൻ ഇറങ്ങിയത്. എന്നാൽ ആരോടും ഒരുവട്ടം പോലും ജാസ്മിൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ധന്യയും ദിൽഷയുമൊക്കെ അടുത്ത് എത്തിയപ്പോഴും എന്നോട് ആരും സംസാരിക്കരുത്, എനിക്ക് നിങ്ങളോട് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല എന്ന് പറഞ്ഞാണ് ജാസ്മിൻ അവിടെ നിന്നും ഇറങ്ങിയത്.

പെട്ടികൾ എല്ലാം പാക്ക് ചെയ്തതിനു ശേഷം പുറത്തുവന്ന ജാസ്മിൻ ചെടിതല്ലി പൊട്ടിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിൻ അത് തല്ലി പൊട്ടിക്കുന്നത്. അതോടൊപ്പം തന്നെ സ്മോക്കിങ് റൂമിൽ ചെന്ന് ഒരു സിഗരറ്റ് വലിച്ച് ബിഗ് ബോസ് വീടിനു മുന്നിലൂടെ ഒരു മാസ് എൻട്രിയിലാണ് ജാസ്മിൻ പോയത്. തന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്നും പറയുന്നുണ്ട്. വാതിൽ തുറക്കുന്ന സമയത്ത് റോൺസനോടും റിയാസിനോട് മാത്രമാണ് ജാസ്മിൻ യാത്ര പറഞ്ഞത്. പുറത്ത് വച്ച് കാണാം എന്ന് അവരോട് പറഞ്ഞിട്ടാണ് ജാസ്മിൻ ഇറങ്ങുന്നത്.

വലിയ വിമർശനാത്മകമായ രീതിയിലുള്ള കമന്റുകൾ ആണ് ഇപ്പോൾ ബിഗ് ബോസ് ഫാൻസ്‌ പേജിൽ നിന്നും വരുന്നതും വരുന്നത്. ജാസ്മിൻ ഇങ്ങനെയൊക്കെ ചെയ്തിട്ട് ബിഗ് ബോസിന് യാതൊരുവിധത്തിലും ഒരു കാര്യവും പറയാൻ ഇല്ല. മറിച്ച് റോബിൻ ആയിരുന്നു ഇങ്ങനെ ചെയ്തതെങ്കിൽ ബിഗ്ബോസ് മിണ്ടാതിരിക്കുമായിരുന്നോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Most Popular

To Top