Entertainment

എന്റെ തന്ത ഗാന്ധിജി അല്ല.! പ്രേക്ഷകരെ തെണ്ടികൾ എന്ന് വിളിച്ചു ജാസ്മിൻ. ( വീഡിയോ )

എന്റെ തന്ത ഗാന്ധിജി അല്ല.! പ്രേക്ഷകരെ തെണ്ടികൾ എന്ന് വിളിച്ചു ജാസ്മിൻ. ( വീഡിയോ )

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും ശക്തയായ മത്സരാർത്ഥി എന്ന രീതിയിൽ എല്ലാവരും കണ്ടിരുന്ന ഒരു താരമായിരുന്നു ജാസ്മിൻ മൂസ. ഇപ്പോൾ ജാസ്മിൻ ബിഗ്ബോസിൽ നിന്നും പുറത്തുവന്നിരിക്കുകയാണ്. ബിഗ്ബോസിൽ നിൽക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ജാസ്മിൻ സ്വയം ബിഗ് ബോസ് പരിപാടിയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്.

ആ സമയത്ത് നിരവധി ആളുകൾ ജാസ്മിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ജാസ്മിൻ ആരോടും ഒന്നും സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ല. ജാസ്മിന് വേണ്ടി ബിഗ് ബോസ് നൽകിയ പൂച്ചട്ടി പോലും പൂർണ്ണമായും നശിപ്പിച്ചു കൊണ്ടായിരുന്നു ജാസ്മിൻ വീട്ടിൽനിന്നും പുറത്തേക്കിറങ്ങിയത്. ഇതിന് വലിയ തോതിൽ തന്നെ ജാസ്മിൻ ആരാധകരുടെ ഭാഗത്തുനിന്ന് വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ശ്രദ്ധനേടുന്നത് ജാസ്മിൻ പുറത്തുവന്നശേഷം പറയുന്ന ഒരു ലൈവ് വീഡിയോയാണ്.

ലൈവ് വീഡിയോയിൽ താരത്തെ അപകീർത്തിപ്പെടുത്തുന്നവരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ഹേറ്റേഴ്സ് വന്നത് തനിക്ക് മനസ്സിലാകുന്നില്ല എന്നും താൻ ജനുവിൻ ആയി തന്നെയാണ് ബിഗ് ബോസിൽ നിന്നത് എന്നുമാണ് ജാസ്മിൻ പറയുന്നത്. അതോടൊപ്പം തന്നെ തന്നെക്കുറിച്ച് നെഗറ്റീവ് പറയുന്നവർക്ക് ചുട്ട മറുപടിയും ജാസ്മിൻ തരുന്നുണ്ട്. മോശം കമെന്റ് പറയുന്ന തെണ്ടികൾ വിചാരിക്കും ഞാൻ ഒന്നും തിരിച്ചു പറയില്ലന്നു. ഞാൻ ഇതൊന്നും കാണാതെ എങ്ങനെ മിണ്ടാതിരിക്കുമെന്നാണ്.

ഞാൻ ഇതൊക്കെ വായിച്ചിട്ടും അടങ്ങിയിരിക്കുന്ന് വിചാരിക്കുന്ന തെണ്ടികളോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. എന്റെ തന്ത ഗാന്ധിജി അല്ല. ഇനി എന്തെങ്കിലും പറഞ്ഞാൽ തിരിച്ച് ഞാൻ മറുപടി പറയുക തന്നെ ചെയ്യും. അവനെപ്പോലെ ഇരന്ന് ആ ബിഗ്ബോസിൽ നിൽക്കാൻ എന്നെ കിട്ടില്ല. അതുകൊണ്ടാണ് ഞാൻ പുറത്തേക്ക് പോകുന്നത് എന്നും ജാസ്മിൻ പറയുന്നുണ്ട്. താഴെയും വിമർശന പ്രതികരണങ്ങളുമായി എത്തിയവർ നിരവധിയാണ്. ചൊറിയാൻ വരുന്നവർക്കെല്ലാം നല്ല കിടിലൻ മറുപടിയാണ് ജാസ്മിൻ നൽകുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജാസ്മിനും നിമിഷയും തമ്മിൽ പരസ്പരം കണ്ടു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

Most Popular

To Top