Entertainment

ലോകസുന്ദരി ഒക്കെ ആണെങ്കിലും ബച്ചൻ കുടുംബത്തിൽ ഏറ്റവും പിറകിലാണ് ഐശ്വര്യ..! തുറന്നു പറഞ്ഞു ഭർതൃമാതാവ് ജയ ബച്ചൻ. |Jayabachan talks about Aiswarya Rai

ലോകസുന്ദരി ഒക്കെ ആണെങ്കിലും ബച്ചൻ കുടുംബത്തിൽ ഏറ്റവും പിറകിലാണ് ഐശ്വര്യ..! തുറന്നു പറഞ്ഞു ഭർതൃമാതാവ് ജയ ബച്ചൻ. |Jayabachan talks about Aiswarya Rai

ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും വലിയ ലോകസുന്ദരി ഐശ്വര്യ റായി തന്നെയാണ് ഒരിക്കലും ആർക്കും ഐശ്വര്യ റായിയെ മറക്കാൻ സാധിക്കില്ല അത്രത്തോളം ആരാധകരെയാണ് ഐശ്വര്യ ഒരു വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത് എന്നതാണ് സത്യം. നിരവധി ആരാധകരെ സ്വന്തമാക്കിയ ഐശ്വര്യ തന്റെ ഭാവി ഉറപ്പിച്ചത് ബച്ചൻ കുടുംബത്തിലായിരുന്നു. അഭിഷേക് ബച്ച്നോടൊപ്പം ഉള്ള വിവാഹശേഷം ഐശ്വര്യ റായി സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുക്കുകയാണ് ചെയ്തത്. സിനിമയിൽ നിന്നും ഒരു ഇടവേളയായിരുന്നു എങ്കിലും ജീവിതത്തിൽ ഒരു പുതിയ ചുവടുവെപ്പ് ആയിരുന്നു ഐശ്വര്യ തുടക്കം കുറിച്ചിരുന്നത് എന്നതാണ് സത്യം. ഐശ്വര്യയെ കുറിച്ച് പറയുവാൻ വലിയ നാവായിരുന്നു അഭിഷേകിന്റെ മാതാപിതാക്കൾക്ക് എല്ലാം തന്നെ അമിതാബ് ആണെങ്കിലും ജയപച്ചൻ ആണെങ്കിലും എപ്പോഴും ഐശ്വര്യയെ കുറിച്ച് പറയുമ്പോൾ വാചാലരാവാറുണ്ട്

ഒരു പരിപാടിയിൽ വച്ച് ഒരു ഫിലിം ഫെയർ പരിപാടിയിൽ വച്ച് ഐശ്വര്യയെ കുറിച്ച് അമ്മയായ ജയ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജയാബച്ചൻ ഐശ്വര്യയെ കുറിച്ച് ഒരു ഫിലിം ഫെയർ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെയാണ്..ഞാൻ വീണ്ടും ഒരു അമ്മായിയമ്മയാവാൻ പോവുകയാണ്. മഹത്തായ മൂല്യങ്ങൾ ഉള്ള അഭിമാനിയായ മനോഹരമായ പുഞ്ചിരിയുള്ള ഒരു പെൺകുട്ടിയുടെ. നിന്നെ ഞാൻ ഞങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുകയാണ്. ഐ ലവ് യു എന്നായിരുന്നു അന്ന് ഐശ്വര്യയെ കുറിച്ച് ജയ ബച്ചൻ പറഞ്ഞിരുന്നത്. അന്ന് ഏറെ അഭിമാനത്തോടെയാണ് തന്റെ ഭർത്താവിന്റെ അമ്മ തന്നെ കുറിച്ച് വർണ്ണിക്കുന്നത് ഐശ്വര്യ ഇട്ടിരുന്നത്. കാലങ്ങൾക്കപ്പുറം കരൺ ജോഹറിന്റെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും മരുമകളായ ഐശ്വര്യയെ കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു ജയാ ബച്ചന്. അന്നവർ പറഞ്ഞത് ഇങ്ങനെയാണ്…

നിങ്ങളുടെ മകൻ ഒരാളെ കണ്ടെത്തിയതായി കേൾക്കുന്നു എന്നായിരുന്നു ചോദിച്ചത്. പിന്നാലെ ജയാ ബച്ചൻ സംസാരിച്ചു ഞാൻ അവളെ എന്നും ഇഷ്ടപ്പെട്ടിരുന്നു. ഐശ്വര്യ കുടുംബത്തിന് ചേരുന്നവൾ ആണോ എന്നും കരൺ ചോദിച്ചിരുന്നു. അങ്ങനെ തോന്നുന്നു അവൾ വലിയൊരു താരമാണ് പക്ഷേ എന്നിട്ടും ഞങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ അവൾ മുന്നിൽ കയറി നിൽക്കാറില്ല. അവൾ പിന്നിൽ നിൽക്കുന്നു എന്നത് ഒരു നല്ല ഗുണമായിട്ടാണ് ഞാൻ കാണുന്നത്. വെറുതെ സംസാരിക്കില്ല. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കും. മറ്റൊരു നല്ല കാര്യം എന്തെന്നാൽ വളരെ എളുപ്പത്തിൽ അവൾ കുടുംബവുമായി ഇഴുകിച്ചേർന്നു. മാത്രമല്ല ഇതൊരു കുടുംബമാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എങ്ങനെയായിരിക്കണം എന്നൊക്കെ അവൾക്ക് അറിയാം. വളരെ കരുത്തായ സ്ത്രീയാണ് അവൾ. ആത്മാഭിമാനം ഉണ്ട്.
Story Highlights: Jayabachan talks about Aiswarya Rai

ലോകസുന്ദരി ഒക്കെ ആണെങ്കിലും ബച്ചൻ കുടുംബത്തിൽ ഏറ്റവും പിറകിലാണ് ഐശ്വര്യ..! തുറന്നു പറഞ്ഞു ഭർതൃമാതാവ് ജയ ബച്ചൻ. |Jayabachan talks about Aiswarya Rai

Most Popular

To Top