30-40 വയസ് ഏറ്റവും നന്നായി ഉപയോഗിച്ച നടൻ ജയസൂര്യ ആണ്. അതിന്റെ കാരണം ഇതാണ് |Jayasuriya is the best actor who has used his 30-40 years as an actor.

30-40 വയസ് ഏറ്റവും നന്നായി ഉപയോഗിച്ച നടൻ ജയസൂര്യ ആണ്. അതിന്റെ കാരണം ഇതാണ് |Jayasuriya is the best actor who has used his 30-40 years as an actor.

വിനയൻ സംവിധാനം ചെയ്ത ഊമ പെണ്ണിനൊരു ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ജയസൂര്യ. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ജയസൂര്യ മാറുകയും ചെയ്തിരുന്നു. വ്യത്യസ്തത നിറച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഒരു നടൻ കൂടിയാണ് ജയസൂര്യ. ഓരോ കഥാപാത്രങ്ങളിലും വളരെ വ്യത്യസ്തത കൊണ്ടുവരുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ജയസൂര്യയെ കുറിച്ചുള്ള ഒരു പുതിയ കുറിപ്പാണ് വൈറലായി മാറുന്നത്. സിനിഫയൽ എന്ന ഒരു ഗ്രൂപ്പിലാണ് ഈ കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

30-40 വയസ്സ് കാലഘട്ടം ഏറ്റവും മികച്ചതായി ഉപയോഗിച്ച ഇന്ത്യയിലെ നടൻ ഒരു പക്ഷേ മോഹൻലാലും കമലഹാസനുമാവാം. ഇപ്പോഴുള്ള പല നടന്മാരും അവരുടെ 30 വയസ് കാലഘട്ടം വേണ്ട വിധം ഉപയോഗിക്കുന്നില്ല, മോഹൻലാൽ ഒക്കെ ഈ പ്രായത്തിൽ തകർത്തു ആടുക ആയിരുന്നു, അങ്ങനൊരു vintage കാലഘട്ടം ആർക്കും ഉണ്ടാവാൻ വഴിയില്ല. ഇന്നത്തെ മുൻനിര നടന്മാരിൽ 30-40 വയസ് ഏറ്റവും നന്നായി ഉപയോഗിച്ച നടൻ ജയസൂര്യ ആണ്.30 വയസ് മുതൽ അദ്ദേഹം കരിയറിൽ വരുത്തി ഒരു മാറ്റം അത്ഭുതകരമായിരുന്നു.

31 ആം വയസിൽ ബ്യൂട്ടിഫുളും,ജനപ്രിയനും, കോക് ടൈലും. ഇപ്പോഴത്തെ യൂത്തന്മാരെ ഒക്കെ ഈ പ്രായത്തിൽ ഇങ്ങനൊരു perfect character റോളുകളിലേക്ക് ചിന്തിക്കാനെ ആവുന്നില്ല. അത് മാത്രമല്ല 32 ആം വയസ്സിൽ ട്രിവാൻഡ്രം ലോഡ്ജും മുംബൈ പോലീസും,33 വയസ്സിൽ പുണ്യാളനും, അപ്പോത്തിക്കിരിയും,ഇയോബിന്റെ പുസ്തകവും,34-35 വയസിൽ ഇന്ത്യയിലെ തന്നെ ടോപ് മോസ്റ്റ്‌ പെർഫോമൻസ് ൽ ഒന്നായ സു സു സുധി വാത്മീകവും കേരളം ഒട്ടാകെ ട്രെൻഡ് ആയ പാപ്പനും,പിന്നെ അക്ബറും, ലുക്കാ ചുപ്പിയും.എല്ലാവരും ജയസൂര്യ ഈ പെയ്സ് അതേപോലെ കൊണ്ട് പോവുമോ എന്ന് ആലോചിച്ചപ്പോൾ പിന്നെ കണ്ടത് ആ യാത്രയുടെ ഏറ്റവും ബെസ്റ്റ് ഫേസിലേക്ക് ആയിരുന്നു.

തുടർച്ചയായ 3 വർഷങ്ങളിൽ തന്നെ മികച്ച നടനുള്ള 2 സ്റ്റേറ്റ് അവാർഡും നേടി മേരിക്കുട്ടി, ക്യാപ്റ്റൻ, വെള്ളം എന്നിങ്ങനെ ഉള്ള ഗംഭീര കണ്ടെന്റ് ഓറിയന്റഡ് സിനിമകളും ചെയ്ത് ആള് ഇന്നും ഈ കാലഘട്ടത്തിലെ നടൻമാരിലെ ഏറ്റവും മികച്ച നടനായി നിൽക്കുന്നു. എല്ലാവരെയും ഞെട്ടിക്കുന്നത് ജയസൂര്യയുടെ consistency ആണ്, എന്നാൽ എന്നെ ഇപ്പോഴും അതിശയിപ്പിച്ചത് തന്റെ മുപ്പതാം വയസ്സിൽ ജയസൂര്യ എങ്ങനെ ഇത്ര വലിയ ഒരു ട്രാൻസ്ഫർമേഷൻ നടത്താനുള്ള ബുദ്ധി കാണിച്ചു എന്നതാണ്
Story Highlights: Jayasuriya is the best actor who has used his 30-40 years as an actor.