ആ സ്വപ്നം സഫലമാക്കി ജയസൂര്യ!!ജയസൂര്യയുടെ പുതിയ വീടിന്റെ പ്രേത്യകത കണ്ടോ.?

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ഒരു പിടി മികച്ച ചിത്രങ്ങളുടെ തിരക്കിലാണ് താരം. വലിയ സെറ്റിൽ തന്നെ ചിത്രീകരണം ആരംഭിക്കുന്ന കത്തനാർ എന്ന സിനിമയാണ് അതിൽ എടുത്തു പറയേണ്ടത്.

വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നടനായിരുന്നു ജയസൂര്യ. മഞ്ജു വാര്യർക്കൊപ്പം ഉള്ള മേരി ആവാസ് സുനോ, അതോടൊപ്പം മികച്ച മറ്റ് ചില സിനിമകൾ എല്ലാം അണിയറയിൽ ഒരുങ്ങാൻ തയ്യാറായിരിക്കുകയാണ്.

ഈ തിരക്കുകൾക്കിടയിൽ വലിയൊരു സന്തോഷത്തിൻറെ നെറുകയിലാണ് താരകുടുംബം. എറണാകുളം കടവന്ത്രയിൽ കെട്ടിലും മട്ടിലും പുതുമയുള്ള ഒരു വീട് സ്വന്തം ആക്കിയതാണ് ആ സന്തോഷം.

കുറച്ചു വർഷം മുൻപ് വാങ്ങിയിട്ട് ഏകദേശം 15 വർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു വീട് ആയിരുന്നു അവിടെ ഉണ്ടായത്. സിനിമ തിരക്കുകളിൽ നിന്നുമാറി സ്വസ്ഥമായി കുറച്ചു സമയം ചിലവഴിക്കാൻ ഉള്ള ഒരു സ്ഥലമായിരുന്നു ജയസൂര്യ ഇവിടെ ഒരുക്കിയത്.

പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം മാറി ഒരു ധ്യാനത്തിൽ എന്നതുപോലെ കുറച്ചുദിവസം ജയസൂര്യ ചിലവഴിക്കാൻ ഇഷ്ടപ്പെട്ട ഒരു സ്ഥലം എന്നാണ് ഡിസൈനറോട് പറഞ്ഞത്. ജയസൂര്യയുടെ മറൈൻഡ്രൈവിലുള്ള ഫ്ലാറ്റിന്റെ വിശേഷങ്ങൾ നേരത്തെ തന്നെ പല ചാനലുകളിലും വന്നിട്ടുള്ളതാണ്.

ബുദ്ധ തീമിൽ ആണ് ആ ഫ്ലാറ്റ്. ആ തീം തന്നെയാണ് ഇവിടെയും. ഇവിടെയെത്തുന്നവരിലേക്ക് ഒരു പോസിറ്റീവ് എനർജി പകരുന്ന വിധം ആണ് ആ വീടിൻറെ ഇൻറീരിയർ ഡിസൈനിങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇടുങ്ങിയ അകത്തളം ഉണ്ടായിരുന്ന പഴയ വീടിനെ അടിമുടി പരിഷ്കരിച്ചു. ഇവിടെ ലിവിങ് രണ്ട് കിടപ്പുമുറികൾ മികച്ച ഒരു ഹോം തിയേറ്റർ ഫിറ്റിംഗ് എന്നിവയെല്ലാം ഇതിലുണ്ട്.

സ്വീകരണമുറിയുടെ നിലത്ത് ലാമിനേറ്റഡ് വുഡ് വിരിച്ചിട്ടുണ്ട്. ബോധി എന്നാണ് വീടിൻറെ പേര് ബോധി എന്ന പേരിനർത്ഥം ഞ്ജാനോദയം പ്രാപിക്കുക എന്നതാണ്. സിനിമ തിരക്കുകളുടെ ഇടയിലും വാരാന്ത്യങ്ങളിലും എല്ലാം ജയസൂര്യയും കുടുംബവും ബോധിയിൽ സന്തോഷത്തിൻറെ അന്തരീക്ഷം നിറക്കാൻ എത്തും.

Leave a Comment

Your email address will not be published.

Scroll to Top