Entertainment

‘ഒരാളുടെ മുഖം ഐഡന്റിറ്റിയാണ്, ആ ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്’ തുറന്നടിച്ച് ജസ്ല മാടശ്ശേരി

കർണാടകയിൽ ഹിജാബ് വിവാദം കത്തി കയറി നിൽക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ആക്റ്റീവ്സ്റ്റ് ജസ്ല മാടശ്ശേരിയെ രംഗത്ത് എത്തിരിക്കുന്നത്. പ്രമുഖ മാധ്യമത്തോട് ആയിരുന്നു അവരുടെ പ്രതികരണം. കർണാടകയിൽ നടക്കുന്ന ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്, അത് അംഗീകരിക്കാൻ കഴിയില്ല.

അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് രൂപപ്പെടുത്തുന്നതിനുള്ള തീർത്തും വിയോജിപ്പാണ് എന്ന് ജെസ്‌ല പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ട് അല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്കൂളുകളിൽ നിന്നും എല്ലാ മതത്തെയും ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്.

ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;

കുട്ടികളെ സംബന്ധിച്ച് മതമെന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പ് ഫലം അല്ല, ജനിച്ചുവീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികള് അതിന്റെ ഇര മാത്രമാണ്. മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിൽ ഇറങ്ങുന്നതിനു എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച വരേണ്ടത് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്തരത്തിൽ മതചിഹ്നങ്ങളും അണിഞ്ഞു നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്ത ആളാണ് ഞാൻ. ഖുർബ പോലെയുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം യോജിപ്പുണ്ട് എനിക്ക്.

ഒരാളുടെ മുഖം അയാളുടെ ഐഡൻറിറ്റി ആണ്. ആ ഐഡൻറിറ്റി മറച്ചു സമൂഹത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വൃത്തികേടും ആണ്. മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എൻറെ അടുത്ത് വന്നിരിക്കുന്നത് ഗോവിന്ദചാമി ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ടു വരുന്നുണ്ട്.കുട്ടികളിൽ കുഞ്ഞുന്നാൾ മുതൽ കുത്തി നിറക്കുന്നത് ഈ ത്വര നിർത്തണം. കർണാടകയിൽ ഹൈന്ദവ പാഠശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതം എന്നത് വലിയൊരു വിഷയമാണ്. ശാസ്ത്രബോധം പരിഷ്കരണ ബോധം അന്വേഷണത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത് എന്നാണ് ജസ്‌ല പറയുന്നത്.

Most Popular

To Top