ജോർജുകുട്ടിയുടെ റാണിയാവാൻ നയൻതാരയെ സമീപിച്ചിരുന്നു എന്നാൽ സംഭവിച്ചത്, ആദി സിനിമ കഴിഞ്ഞപ്പോൾ പ്രണയം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, നയൻതാരയെയും പ്രണവിനെയും കുറിച്ച് മനസ്സ് തുറന്ന് ജിത്തു ജോസഫ് |Jeethu Joseph opens up about Nayanthara and Pranav

ജോർജുകുട്ടിയുടെ റാണിയാവാൻ നയൻതാരയെ സമീപിച്ചിരുന്നു എന്നാൽ സംഭവിച്ചത്, ആദി സിനിമ കഴിഞ്ഞപ്പോൾ പ്രണയം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, നയൻതാരയെയും പ്രണവിനെയും കുറിച്ച് മനസ്സ് തുറന്ന് ജിത്തു ജോസഫ് |Jeethu Joseph opens up about Nayanthara and Pranav

മലയാള സിനിമ ഇന്നും അമ്പരപ്പിക്കുന്നത് തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ പ്രത്യേകതകൾ ആയിരുന്നു പ്രേക്ഷകർ കണ്ടിട്ടുണ്ടായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരമായ പ്രണവ് മോഹൻലാലിനെ നായകനാക്കി ആദ്യമായി ഒരു സിനിമ എടുത്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. ലൈഫ് ഓഫ് ജോസുട്ടി എന്നാൽ ജിത്തു ജോസഫ് ചിത്രത്തിൽ അസോസിയേറ്റ് ആയും പ്രണവ് മോഹൻലാൽ എത്തിയിരുന്നു. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള ചിന്തകളെ കുറിച്ചും മറ്റും പറയുകയാണ് ജിത്തു ജോസഫ്. ഒപ്പം തന്നെ ദൃശ്യം സിനിമയുടെ മേക്കിങ്ങിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ആർട്ടിസ്റ്റാണെങ്കിലും സംവിധായകനാണ് എങ്കിലും താൻ ചെയ്യുന്നതെല്ലാം പെർഫെക്റ്റ് ആണ് എന്ന ഒരു ചിന്ത അവർക്കുണ്ടാവുകയാണെങ്കിൽ അതൊരു അപകടമാണ് എന്ന് തന്നെയാണ് ജിത്തു ജോസഫ് പറയുന്നത്. പണ്ടൊരിക്കൽ പ്രണവ് മോഹൻലാൽ ഫസ്റ്റ് പടം ചെയ്തിട്ട് അത് കണ്ട ശേഷം എന്നോട് പറഞ്ഞു. ഞാൻ ചെയ്തത് ശരിയായില്ലന്ന് അപ്പോൾ തന്നെ ഞാൻ പറഞ്ഞു. ആ തോന്നൽ നല്ല കാര്യമാണെന്ന്.

കാരണമവൻ ഒരു തുടക്കക്കാരനാണ്. ആദ്യം പ്രശ്നങ്ങൾ ഉണ്ടാകും, പിന്നീട് ചെയ്ത് വരുമ്പോൾ ശരിയാകും എന്ന് ഞാൻ അവനോട് പറഞ്ഞു. എന്ന് കരുതി നിന്റെ പ്രകടനം മോശമല്ല എന്ന് ഞാൻ പ്രണവിനോട് പറഞ്ഞിരുന്നു. അതുപോലെതന്നെ എനിക്ക് എന്റെ സിനിമ പൂർത്തിയാക്കി തീയേറ്ററിൽ എത്തി കാണുമ്പോൾ ഒരുപാട് പോരായ്മകൾ തോന്നാറുണ്ട്. അത് സ്വാഭാവികമായും വരും. ദൃശ്യം മോഡൽ കുറ്റകൃത്യം നടന്നു എന്ന് വാർത്തകൾ വരാറുണ്ട്. അതിൽ പറയാൻ അവർ ഉദ്ദേശിച്ചത് ദൃശ്യത്തിന് സമാനമായ സംഭവം നടന്നു എന്നാണ്. അല്ലാതെ ദൃശ്യം സിനിമ കണ്ട് പ്രചോദനം കിട്ടി കുറ്റകൃത്യം ചെയ്തു എന്നല്ല. ദൃശ്യത്തിലെ മീനയുടെ വേഷം ചെയ്യാൻ നയൻതാരയെ വരെ സമീപിച്ചിട്ടുണ്ടായിരുന്നു. അവരെ വരാനും തയ്യാറായതാണ് പക്ഷേ ഡേറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നു പിന്നെ തോന്നി അവർ വരാതിരുന്നത് നന്നായി എന്ന് മീന റോളിന് വളരെയധികം അപ്റ്റ് ആയിരുന്നു. ഹീറോയിൻസാണ് കൂടുതലും ഇമേജ് കോൺഷ്യസ് ആകുന്നത്.
Story Highlights: Jeethu Joseph opens up about Nayanthara and Pranav