പങ്കാളിക്ക് ദിവസവും കുറെ ഉമ്മ കൊടുക്കുകയാണെങ്കിൽ ആ ബന്ധം കുറച്ചുകൂടി മനോഹരമാകും.ദമ്പതികൾക്ക് ജീവയുടെ ടിപ്പ്. |Jeeva Joseph gives Aparna Thomas many kisses every day

പങ്കാളിക്ക് ദിവസവും കുറെ ഉമ്മ കൊടുക്കുകയാണെങ്കിൽ ആ ബന്ധം കുറച്ചുകൂടി മനോഹരമാകും.ദമ്പതികൾക്ക് ജീവയുടെ ടിപ്പ്. |Jeeva Joseph gives Aparna Thomas many kisses every day

അവതരണ രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ള രണ്ടു താരങ്ങളാണ് ജീവയും അപർണ്ണയും. ഇവർക്ക് ആരാധകർ നിരവധിയാണ്. സൂര്യ മ്യൂസിക്കൽ സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആയി മാറുന്നത്. പിന്നീട് ഇവർ ഒരുമിച്ച് നിരവധി പരിപാടികൾ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സരിഗമ എന്ന പരിപാടിയുടെ നട്ടെല്ല് തന്നെ ഇവരായിരുന്നു. ഇരുവരും മാതൃക ദമ്പതിമാരാണ് എന്നാണ് പൊതുവേ സോഷ്യൽ മീഡിയയിൽ എല്ലാവരും പറയാറുള്ളത്. ഇവരുടെ സ്നേഹത്തിന്റെ ആഴം പലപ്പോഴും ചർച്ച ആകാറുണ്ട്. ഇവർ യുട്യൂബ് വീഡിയോകളിൽ പോലും ആ സ്നേഹം പ്രതിഫലിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കു ആരാധകരേറെയാണ്. ജീവയുടെ രസകരമായ ചില കൗണ്ടറുകളും ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി ആണ് ഇവർ എത്തിയിരിക്കുന്നത്.

ചില ചോദ്യങ്ങൾ ഭർത്താവിനോട് ചോദിക്കുകയായിരുന്നു. തന്നെ ജീവ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് അറിയുന്നതിനു വേണ്ടി ഉള്ള ചോദ്യങ്ങളായിരുന്നു ഇത്. തന്നിൽ ഇഷ്ടം ഇല്ലാത്തത് എന്താണ് എന്നും ഒരു സ്വഭാവം മാത്രം പറയൂ എന്നും പറഞ്ഞപ്പോൾ ഒരുപാട് ഉണ്ടെന്നും അതിൽ ഒന്ന് എന്തെങ്കിലും സാധനം എടുത്താൽ എടുത്തെടുത്ത് വെക്കാൻ പഠിക്കുക. വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ്. ഇരുവരുടെയും ജീവിതവിജയത്തെ പറ്റി വീഡിയോയിൽ വാചാലരാകുന്നുണ്ടായിരുന്നു. രണ്ടു പേർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ പോകുമ്പോൾ ചില ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ സാധിക്കും. ദിവസവും കൊടുക്കുകയാണെങ്കിൽ അത് വളരെ നല്ലൊരു കാര്യമാണ്. ഞാൻ അങ്ങനെ ചെയ്യാറുണ്ട് എന്നും പറയുന്നുണ്ടായിരുന്നു.

നേരത്തെ വിവാഹം കഴിച്ചതിൽ എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അപർണയുടെ ചോദ്യത്തിന് ഒരിക്കലും തോന്നിയിട്ടില്ല എന്നും ഞാൻ എന്റെ സുഹൃത്തുക്കളോട് ഒക്കെ പലപ്പോഴും പറയുന്നത് നേരത്തെ വിവാഹം കഴിക്കുന്നതാണ് നല്ലത് പങ്കാളി വളരെ നല്ല ആളാണെങ്കിൽ നമുക്ക് കംഫർട്ടബിൾ ആയിട്ടുള്ള വ്യക്തിയാണെങ്കിൽ നേരത്തെ വിവാഹം കഴിച്ചാൽ ജീവിതം കുറച്ചുകൂടി മനോഹരമാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ്.

ഇവരുടെ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ട്രെൻഡിംഗിൽ എത്തുകയും ചെയ്തു. നിങ്ങളുടെ ഈ സ്നേഹത്തിന് കണ്ണുതട്ടാതെ ഇരിക്കട്ടെ. നിങ്ങൾ നല്ല സ്നേഹത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ആർക്കും മനസ്സിലാകും. ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നൊക്കെയാണ് ഇവർ കമന്റുകൾ ഇട്ടിരിക്കുന്നത്. ഇവർ പറഞ്ഞിരിക്കുന്ന വാക്കുകൾ വളരെ പെട്ടന്ന് ശ്രെദ്ധ നേടി.
Story Highlights: Jeeva Joseph gives Aparna Thomas many kisses every day