Entertainment

വൈറസ് പൂർണ്ണമായും ബാധിച്ചു കഴിഞ്ഞു എന്നെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന അപേക്ഷയുമായി പ്രമുഖ ഗായകൻ.

വൈറസ് പൂർണ്ണമായും ബാധിച്ചു കഴിഞ്ഞു എന്നെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന അപേക്ഷയുമായി പ്രമുഖ ഗായകൻ.

നിരവധി ആരാധകരൽ സംബന്ധമായ ഒരു ഗായകനാണ് ജസ്റ്റിൻ ബീബർ ഇപ്പോൾ താരത്തെ ബാധിച്ചിരിക്കുന്നത്. താരത്തിന് സംഭവിച്ച ഒരു ഗുരുതരമായ രോഗാവസ്ഥയെ കുറിച്ചുള്ള ചില വിവരങ്ങൾ ഒക്കെ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ തന്നെ താരമാണ് ഈ ഒരു വാർത്ത പുറത്ത് വിട്ടത്. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം സിൻഡ്രോം ആണെന്നാണ് താരം പറയുന്നത്. ചെറുപ്രായം കൊണ്ടുതന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ച ഒരു വ്യക്തിയായിരുന്നു ജസ്റ്റിൻ.

ഇപ്പൊൾ 28 വയസ്സാണ് താരത്തിനുള്ളത്. താരത്തിന്റെ അപൂർവ്വമായ രോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തിരിക്കുന്നത്.ഈ രോഗത്തിലൂടെ മുഖത്തിന്റെ ബലഹീനതയും പക്ഷാഘാതവും ചെവിയിൽ ചുണങ്ങും ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇതൊരു ഗുരുതരമായ അവസ്ഥ തന്നെയാണ്. പ്രിയപ്പെട്ട ഗായകന് ഈയൊരവസ്ഥ ബാധിച്ചതിന്റെ വേദനയിലാണ് ആളുകൾ. ഈ രോഗം കാരണം കേൾവിശക്തി പോലും നഷ്ടമായേക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. മുഖത്തിന് ഓരോ വശത്തേക്കുള്ള ചലനത്തെ ആണ് ബാധിക്കുന്നത്. ഏകോപിപ്പിക്കുന്ന മുഖത്തുള്ള നാഡി ഞരമ്പാണ്. മുഖത്ത് പൂർണ്ണമായും ഈ വൈറസ് ബാധിച്ചുകഴിഞ്ഞു എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

ഈ ഗുരുതരമായ അപൂർവ്വരോഗം തന്റെ ശരീരത്തിൽ ഉണ്ട് എന്നത് അടുത്ത കാലത്തായിരുന്നു കണ്ടെത്തിയത്. ഈ വൈറസ് ചെവിയിലെ നാഡിയും മുഖത്തെ ഞരമ്പുകളെയും ഒക്കെ ബാധിക്കുകയും തന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു എന്നാണ് ആരാധകരോട് ആയി അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്. നിലവിൽ താരത്തിന് ഒരു കണ്ണ് ചിമ്മാനൊ ചിരിക്കുവാനൊ സാധിക്കില്ല. സംഗീത പരിപാടികൾ എല്ലാം തന്നെ താരം റദ്ദാക്കുകയും ചെയ്തു. നിലവിൽ ഈ രോഗത്തിന് ചികിത്സാരീതികൾ ഉണ്ടെന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

തന്റെ ആരോഗ്യവിവരങ്ങൾ തീർച്ചയായും ആരാധകരെ അറിയിക്കുമെന്നും നിങ്ങളുടെ പ്രാർത്ഥനയിൽ തന്നെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ആരാധകർക്ക് ഒരു വിധത്തിലും സഹിക്കാൻ പറ്റാത്ത ഒരു വിവരം ആണ് ഇത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്രയും മാരകമായ ഒരു രോഗം ഈ ചെറുപ്പക്കാരനെ ബാധിച്ചതാണ് ആരാധകരിൽ കൂടുതലായും വേദന ഉളവാക്കി കൊണ്ടിരിക്കുന്നത്.

Most Popular

To Top