ഐശ്വര്യം പണ്ടേ എനിക്കുള്ളതാണ്..! മകൾ മരിച്ചു എന്ന് കരുതി എനിക്ക് വൃത്തിക്ക് നടക്കാൻ പറ്റില്ലേ..? ജിഷയുടെ അമ്മ ചോദിക്കുന്നു |Jisha’s Mother talks about Jisha
പെരുമ്പാവൂരിലെ ജിഷയുടെ മരണമാത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അത്രത്തോളം വേദനകൾ സഹിച്ച് ആയിരുന്നു ആ പെൺകുട്ടി ഈ ലോകത്തിൽ നിന്നും യാത്ര ആയത്. അതിനു ശേഷം വളരെയധികം ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ്. ജിഷയുടെ അമ്മയായ രാജേശ്വരി പലപ്പോഴും ട്രോളുകളിലും മറ്റും നിറഞ്ഞു നിൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വീണ്ടും രാജേശ്വരിയുടെ ഒരു പുതിയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജിഷയുടെ കഥ സിനിമ ആവുകയാണ്. സിനിമയിൽ ജിഷയുടെ അമ്മയുടെ കഥാപാത്രമായി എത്തുന്നത് കുളപ്പുള്ളി ലീല ആണ്.
ഇതിനെ കുറിച്ചാണ് ഇപ്പോൾ ജിഷയുടെ അമ്മയോട് സംസാരിക്കുന്നത്. രാജേശ്വരി മറുപടിയും പറയുന്നുണ്ട്. അത് തനിക്ക് വലിയ സന്തോഷം തോന്നുന്നുണ്ട്. കുറച്ചു കോമഡി ഒക്കെയായിരിക്കും സിനിമയിൽ ജിഷയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് കേട്ടു. യഥാർത്ഥജീവിതത്തിൽ അങ്ങനെയാണോ എന്നും ചോദിക്കുന്നുണ്ടായിരുന്നു.
യഥാർത്ഥ ജീവിതത്തിൽ കോമഡി ഒന്നും ഉണ്ടായിരുന്നില്ല എന്നും വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമായിരുന്നു എന്നതാണ് ഇതിന് മറുപടിയായി പറയുന്നത്. തനിക്കെതിരെ വന്ന ട്രോളുകളെ കുറിച്ചും രാജേശ്വരി സംസാരിക്കുന്നുണ്ട്. ബ്യൂട്ടീഷൻ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ ട്രോളായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഞാൻ വെറുതെ പറയുന്നതല്ല. ഐശ്വര്യം എനിക്കുള്ളതാണ്. ഞാൻ വെച്ച് കെട്ടുന്നതല്ല. അങ്ങനെ ഞാൻ ഒന്നും ചെയ്യാറില്ല.
കണ്ണു പോലും എഴുതാറില്ല. ചെറുപ്പത്തിൽ അമ്മ കണ്ണ് എഴുതുകയും റിബൺ കെട്ടുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ ഒരു പൗഡർ പോലും ഇടാറില്ല. പൗഡറിന്റെ മണമടിച്ചാൽ എനിക്ക് ഛർദ്ദിക്കാൻ വരും. ഇത്തരം ട്രോളുകൾ ഒക്കെ വരുന്ന സമയത്ത് ഞാൻ ഷുഗർ കൂടി ആശുപത്രിയിലായിരുന്നു. പലരും എന്നെ കോമാളി ആക്കുന്നത് ഞാൻ മനസ്സിലാക്കുന്നുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയാണോ.?
അവർക്ക് പണം ലഭിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇപ്പോഴും ഞാൻ വലിയ വിഷമങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. മകൾ മരിച്ചിട്ടും ആരും എന്നെ വെറുതെ വിടുന്നില്ല എന്നൊക്കെയാണ് ജിഷയുടെ അമ്മ പറയുന്നത്.
Story Highlights:Jisha’s Mother talks about Jisha