മകനൊരു വലിയ നടനാവണം എന്നൊന്നും ആഗ്രഹിക്കുന്ന വ്യക്തിയല്ല മോഹൻലാൽ, – പ്രണവിനെയും മോഹൻലാലിനെയും കുറിച്ച് ജിത്തു ജോസഫ് |Jithu Joseph talkes about Mohanlal and Prenav Mohanlal

മകനൊരു വലിയ നടനാവണം എന്നൊന്നും ആഗ്രഹിക്കുന്ന വ്യക്തിയല്ല മോഹൻലാൽ, – പ്രണവിനെയും മോഹൻലാലിനെയും കുറിച്ച് ജിത്തു ജോസഫ് |Jithu Joseph talkes about Mohanlal and Prenav Mohanlal

മലയാളി പ്രേക്ഷകർക്കിടയിൽ എന്നും അമ്പരപ്പ് തോന്നിക്കുന്ന ഒരു താരമാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ യാതൊരു ലേബലിലും തിളങ്ങാൻ താല്പര്യമില്ലാത്ത ഒരു വ്യക്തി തന്നെയാണ് പ്രണവും. എന്നും ആൾക്കൂട്ടത്തിനൊപ്പം നിൽക്കാനായിരുന്നു പ്രണവ് ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഹൃദയം എന്ന ചിത്രത്തിലെ വിജയം നിരവധി ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. പഴയപോലെ തനിക്ക് യാത്രകൾ ചെയ്യാൻ സാധിക്കില്ലല്ലോ എന്ന വേദനയായിരുന്നു ഈ ചിത്രത്തിന് ശേഷം പ്രണവിനെ അലട്ടിയിരുന്നത് എന്നാണ് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്. ഇപ്പോൾ ജിത്തു ജോസഫ് പ്രണവ് മോഹൻലാലിനെയും മോഹൻലാലിനെയും കുറിച്ച് പറയുന്ന ചില വാക്കുകൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. മകനൊരു വലിയ നടനാവണം എന്നൊന്നും ആഗ്രഹിക്കുന്ന വ്യക്തിയല്ല മോഹൻലാൽ ഏതൊരു അച്ഛനെയും പോലെ മകൻ ഏതെങ്കിലും ഒരു പ്രൊഫഷണൽ ജോലി ചെയ്യണമെന്ന് ആഗ്രഹമാണ് മോഹൻലാലിന് ഉള്ളത്.

അല്ലാതെ താൻ നടൻ ആയതുകൊണ്ട് മകനും നടൻ ആകണമെന്ന് ആഗ്രഹമൊന്നും തന്നെ അദ്ദേഹത്തിന് ഇല്ല. പ്രണവ് വളരെയധികം കഴിവുള്ള നടനാണ്. പക്ഷേ താരതമ്യം ചെയ്യാൻ പറ്റില്ല ആരുമായും പ്രണവിനെ താരതമ്യം ചെയ്യാൻ സാധിക്കില്ല മോഹൻലാലിന്റെ മകൻ ആയതുകൊണ്ട് പ്രണവ് നടൻ ആവണം എന്ന് നിർബന്ധമൊന്നും പ്രണവിനില്ല. അങ്ങനെ ആരെങ്കിലും നിർബന്ധം പിടിച്ചാലും അത് നടക്കില്ല. കാരണം പ്രണവിന് പ്രണവിന്റെതായ തീരുമാനങ്ങൾ ഉണ്ട്. എല്ലാ കാര്യങ്ങളിലും ഒരു ബുക്ക് പബ്ലിഷ് ചെയ്യുന്നതിനുള്ള പണത്തിനു വേണ്ടിയായിരുന്നു ഒരിക്കൽ പ്രണവ് മോഹൻലാൽ ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി എത്തിയിരുന്നത്. അന്ന് ഞാൻ ആ കാര്യം എന്നോട് പ്രണവ് പറഞ്ഞപ്പോൾ അമ്പരപ്പെട്ടു പോയിരുന്നു. ഞാൻ അത്ഭുതത്തോടെ നോക്കിയപ്പോൾ അയാളെനോട് പറഞ്ഞത് അപ്പന്റെ കാശുകൊണ്ട് അല്ലല്ലോ അത് ചെയ്യേണ്ടത് എന്നതാണ്. അങ്ങനെയുള്ള ഒരു ചിന്തയാണ് പ്രണവിനുള്ളത്. നമ്മൾ പ്രണവിന് കൊടുക്കുന്ന ജോലി തന്റെ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏറ്റവും മികച്ചതായി ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് പ്രണവ്.Story Highlights: Jithu Joseph talkes about Mohanlal and Prenav Mohanlal