Entertainment

ദൃശ്യവും ട്വൽത്ത് മാനും ചെറിയ ചിത്രങ്ങൾ ആണ്. മോഹൻലാലിനോപ്പം വലിയ ചിത്രം വരുന്നു എന്ന സൂചനയുമായി ജിത്തു ജോസഫ്.

ദൃശ്യവും ട്വൽത്ത് മാനും ചെറിയ ചിത്രങ്ങൾ ആണ്. മോഹൻലാലിനോപ്പം വലിയ ചിത്രം വരുന്നു എന്ന സൂചനയുമായി ജിത്തു ജോസഫ്.

പ്രേക്ഷകർക്ക് എന്നും വിശ്വാസമുള്ള ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഒരിക്കലും പ്രതീക്ഷ തെറ്റില്ലന്ന് എല്ലാവർക്കും ഉറപ്പാണ്. എപ്പോഴും ത്രില്ലർ സ്വഭാവമുള്ള സിനിമകളുടെ കപ്പിത്താൻ ആണ് ജിത്തു ജോസഫ് എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം ഇതുവരെ ചെയ്ത സിനിമകളിൽ പകുതിയിലധികവും ത്രില്ലർ വിഭാഗത്തിൽപ്പെടുന്നവ തന്നെയാണ് എന്ന് എടുത്തുപറയേണ്ടത്. ദൃശ്യം സീരീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളാണ്. ദൃശ്യം എന്ന ചിത്രം മലയാള സിനിമയിൽ തന്നെ ഒരു വലിയ മാറ്റത്തിന് ആയിരുന്നു തുടക്കം കുറിച്ചിരുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്നതാണ് ദൃശ്യം.

അതുപോലെ തന്നെ ഒരു കുടുംബ ചിത്രം എന്ന നിലയിലും മുൻപന്തിയിൽ തന്നെ ആയിരുന്നു ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ഇപ്പോൾ ഏറ്റവും പുതുതായി പുറത്തു വന്ന ചിത്രം. ഇതും ത്രില്ലർ ഗണത്തിൽ തന്നെ പെടുന്ന ചിത്രമാണ്. ഇപ്പോഴിതാ മനസ്സുതുറന്ന് സംസാരിക്കുകയാണ് ജിത്തു ജോസഫ്. മൈ ബോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 2019 അദ്ദേഹം സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലറാണ് മെമ്മറീസ് എന്ന ചിത്രം. പൃഥ്വിരാജും മേഘ്ന രാജുമായിരുന്നു ചിത്രത്തിൽ നായികാനായകന്മാരായി എത്തിയത്. മികച്ച ഒരു പ്രമേയവുമായി എത്തിയ മെമ്മറിസ് നിന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ പോലീസ് വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇന്നും ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമാണ് മെമ്മറീസ്. പിന്നീട് ദൃശ്യം സീരിസ്. ദൃശ്യം സീരിസ് മലയാള സിനിമയെ തന്നെ ഞെട്ടിച്ച ത്രില്ലർ ചിത്രമായ. 12 th മാൻ ഒരു കൊച്ചു സിനിമയാണ്. അതിലെ പല സിറ്റുവേഷൻ ഉണ്ട്. ലാലേട്ടൻ ഉള്ളതുകൊണ്ടാണ് അതൊരു വലിയ സിനിമ ആവുന്നത് എന്നാണ് പറയുന്നത്. 25 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപേ ഹോട്ട് സ്റ്റാറിനെ കൊടുക്കുമെന്ന് തീരുമാനിച്ചിരുന്ന സിനിമ തന്നെയാണ് 12ത് മാൻ എന്നും അദ്ദേഹം പറയുന്നു. കോവിഡ് സാഹചര്യത്തിൽ ഒരു കൊച്ചു സിനിമ എന്ന രീതിയിലാണ് ഇത് ചെയ്തത്. എന്നാൽ ദൃശ്യം ടു അങ്ങനെയായിരുന്നില്ല. തീയേറ്റർ തുറക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോയത്.

കോവിഡിൽ പെട്ട് നിർവാഹം ഇല്ലാതെ ഓടിടി റിലീസ് ചെയ്തതാണ് ദൃശ്യം. അത് ഒരു വിധത്തിൽ അനുഗ്രഹമാണെന്ന് പറയാം. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പിന്തുണ തീയേറ്ററിൽ റിലീസ് ചെയ്താൽ ചിത്രത്തിന് ലഭിക്കുമായിരുന്നില്ല. മാക്സിമം ആളുകളിലേക്ക് എത്തിക്കുക എന്നത് നമ്മുടെ സന്തോഷവും ലക്ഷ്യവും ആണല്ലോ എന്നും അദ്ദേഹം പറയുന്നു. ജിത്തു ജോസഫിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ആസിഫ് അലി നായകനാകുന്ന കൂമനും മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രവുമാണ്. കൂമൻ ഒരു ത്രില്ലർ ആണെന്നും പറയുന്നുണ്ട്. ദൃശ്യവും 12th മാനും ഒക്കെ ചെറിയ ചിത്രങ്ങളാണ് എന്ന് അദ്ദേഹം ഊന്നിപ്പറയുന്നത് മോഹൻലാലിനൊപ്പമുള്ള ഒരു വലിയ ചിത്രത്തിന്റെ പ്രതീക്ഷയാണ് ആരാധകർക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top