രണ്ടാമത്തെ മകന് സംസാരിക്കാൻ കഴിയില്ല ഓട്ടിസം ആണ്. കുടുംബത്തെ കുറിച്ച് ജോബി പറയുന്നു.

ശരീരത്തിൽ ഒരു വൈകല്യം ഉണ്ടായാൽ അതൊന്നും തന്നെ ആഗ്രഹങ്ങൾക്ക് ഒരു കുറവല്ല എന്ന് മനസ്സിലാക്കി തന്ന ഒരു വ്യക്തിയാണ് ജോബി, നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ ജോബി.

ഒരു കെസിഫിഇ ഉദ്യോഗസ്ഥൻ കൂടിയാണ് ജോബി. മലയാളത്തിൽ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. എന്നും പ്രസന്നമായ മുഖത്തോടെ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഇപ്പോൾ മനസ്സ് തുറക്കുകയാണ് ജോബി. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ജോബിയുടെ വാക്കുകൾ വൈറലാകുന്നത്. ഉയരം കുറവാണ് എന്നത് എനിക്ക് ഒരു പ്രശ്നമല്ല.കുറവുകളൊക്കെ ഞാൻ പോസിറ്റീവായി മാത്രമേ കണ്ടിട്ടുള്ളൂ. നന്നായി സംസാരിക്കാൻ ഞാനെന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ സിനിമയിലെ പ്രധാന സ്ഥാനങ്ങൾ തേടിയെത്തും.

വ്യത്യസ്തമായ കഥാപാത്രങ്ങളെ ചൂണ്ടിക്കാണിക്കാനും അഭിനയിക്കാനും ഒക്കെ എനിക്ക് സാധിച്ചിട്ടുണ്ട്. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലേക്ക് ക്യാരക്ടർ തന്നെ തേടിയെത്തിയത് ഒരുപാട് നീണ്ടു നിന്ന സമ്മർദ്ദങ്ങൾക്കൊടുവിൽ ആണ്. എന്നാൽ പലർക്കും അതിൽ അഭിനയിക്കുന്നത് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് സിനിമയിലൂടെ കഴിവ് തെളിയിക്കാൻ സാധിച്ചു. ഒടുവിൽ ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കാൻ സാധിച്ചിരുന്നു. അത് എന്നും തന്നെ പ്രിയപ്പെട്ട കഥാപാത്രവും. നാടകത്തിൽ നിന്നായിരുന്നു എല്ലാത്തിനെയും തുടക്കം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ താൻ നാടകങ്ങളിൽ പങ്കെടുത്തിരുന്നു.

അങ്ങനെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒക്കെ മികച്ച നടനായി മാറി. പഠിക്കുമ്പോഴാണ് പ്രൊഫഷണൽ ആയി മിമിക്രിയുടെ ഭാഗമാകുന്നത്. കേരള യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു .അതായിരുന്നു എൻറെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കിയത്. തുടർന്ന് ബാലചന്ദ്രമേനോന്റെ അച്ചു ഏട്ടൻറെ വീട് എന്ന സിനിമയിൽ എത്തി. പിന്നീട് ദൂരദർശനിൽ പരിപാടികൾ അവതരിപ്പിച്ച് സജീവമായി മാറുകയാണ്. ഒരുപാട് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രിയപ്പെട്ട ശബ്ദം ലുട്ടാപ്പിയുടെ ആയിരുന്നു.

പല ശബ്ദങ്ങൾ പരീക്ഷിക്കുന്നത് എനിക്കിഷ്ടമാണ്. അല്ലാതെയും നിരവധി കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം കൊടുത്തു. എങ്കിലും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ലുട്ടാപ്പി തന്നെ. ഭാര്യ തനിക്ക് ഒരു പ്രചോദനം തന്നെയാണ്. രണ്ട് മക്കളുമുണ്ട് . രണ്ടാമത്തെ കുട്ടി സംസാരിക്കില്ല.ഓട്ടിസം ആണ്. സ്വന്തമായി കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കില്ല ഹൈപ്പർ ആക്ടീവ് പക്ഷേ ഇപ്പോള് ശരിയായി വരികയാണെന്നും ജോബി പറയുന്നു ഡിഗ്രി കഴിഞ്ഞു എന്നാണ് പറയുന്നത് കെഎസ്ഇബിയുടെ ഉള്ളൂർ ബ്രാഞ്ച് മാനേജർ ആണ് ഇപ്പോൾ ജോബി ജോലി ചെയ്യുന്നത് .

Leave a Comment

Your email address will not be published.

Scroll to Top