Entertainment

ദിൽഷ അല്ല ധന്യ ഇമ്മാതിരി ഡീഗ്രേഡിങ് ഇവിടെ ചിലവാകില്ല. ധന്യക്ക് വേണ്ടി ഭർത്താവ് രംഗത്ത്.

ദിൽഷ അല്ല ധന്യ ഇമ്മാതിരി ഡീഗ്രേഡിങ് ഇവിടെ ചിലവാകില്ല. ധന്യക്ക് വേണ്ടി ഭർത്താവ് രംഗത്ത്.

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ ആയി നിൽക്കുന്ന ഒരു മത്സരാർത്ഥി തന്നെയാണ് ധന്യാമേരി വർഗീസ്. ടോപ് ഫൈവിന് വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ ആഴ്ചയിൽ വീട്ടിൽ പിടിച്ചു നിൽക്കേണ്ട ആവശ്യകത മനസ്സിലാക്കി തന്നെയാണ് ഓരോരുത്തരും ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഈയാഴ്ച നോമിനേഷനിൽ വന്നിട്ടുണ്ട്.

അതിൽ ഒന്നോ അതിലധികമോ ആളുകൾ ഒരുപക്ഷേ ഈ ആഴ്ച തന്നെ പുറത്തു പോകാനുള്ള സാധ്യതയും കാണുന്നുണ്ട്. അപ്രതീക്ഷിതമായി രണ്ടുപേർ കഴിഞ്ഞാഴ്ച പുറത്തുപോയ കൊണ്ടാണ് ഈ ആഴ്ച നോമിനേഷൻ ഉണ്ടാകാതിരുന്നത്. ചില സോഷ്യൽ മീഡിയ പേജുകളിൽ ഒക്കെ ധന്യയെ പരിഹസിച്ചു കൊണ്ടും കളിയാക്കി കൊണ്ടും ഒക്കെ പലതരത്തിലുള്ള കുറിപ്പുകൾ വരുന്നുണ്ട്. ധന്യ നിലപാടില്ലാത്ത സ്ത്രീയാണ് ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നു എന്ന് തുടങ്ങിയവയൊക്കെയാണ് ഈ കുറിപ്പുകളുടെ ആധാരം. എന്നാൽ ഇപ്പോൾ വരുന്ന ആരോപണങ്ങളെ കുറിച്ചും പ്രതിഷേധിക്കുന്നവരെ കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭർത്താവായ നടൻ ജോൺ.
ദിൽഷ അല്ല ധന്യ ഇമ്മാതിരി ഡിഗ്രേഡിങ് ഇവിടെ ചിലവാകില്ല അങ്ങനെയാണ് ഭാര്യയെ പറ്റി പറഞ്ഞതിൽ ജോൺ പ്രതികരിക്കുന്നത്..

കോൾ സെന്റർ ടാസ്ക്കിൽ ഓപ്പോസിറ്റ് സൈഡിൽ പറയുന്ന ആളെ പറയാൻ സമ്മതിക്കുകയും അത് കേട്ടതിനു ശേഷം മാത്രം മറുപടി പറയുകയും ചെയ്ത ഏക വ്യക്തി ധന്യയാണ്. മറ്റുപലരും ബഹളംവെച്ച എത്രത്തോളം മോശമായി സംസാരിക്കാമെന്നും ഓപ്പോസിറ്റ് സംസാരിക്കുന്ന ആളെ സംസാരിക്കാൻ സംസാരിക്കാൻ വിടാതിരിക്കാൻ എന്നുമൊക്കെ തീരുമാനിച്ചപ്പോൾ മറ്റുള്ളവർ പറയുന്നത് കേട്ടതിനുശേഷം മറുപടി പറഞ്ഞത് ധന്യ തന്നെയാണ് എന്നാണ് ഭർത്താവ് പറയുന്നത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രേക്ഷകരുടെ വിധി അറിയണമെന്നും അതിനുശേഷം അർഹത ഉണ്ടെങ്കിൽ മാത്രം ഇവിടെ തുടരാം എന്ന് പറഞ്ഞുകൊണ്ട് ആദ്യമായി സെൽഫ് നോമിനേറ്റ് ചെയ്യാൻ ധൈര്യം കാണിച്ചതും ധന്യ ആണെന്ന് ഭർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട്. ദിൽഷാ ഒരാളെ സപ്പോർട്ട് ചെയ്ത അയാളുടെ വോട്ട് കിട്ടാൻ വേണ്ടി നിൽക്കുന്നത് പോലെ അല്ല ധന്യ നിൽക്കുന്നത് എന്ന് വ്യക്തമായി പറഞ്ഞു കൊടുത്തു എന്നും ജോൺ പറയുന്നുണ്ട്. അനാവശ്യമായി കുത്തിനോവിക്കാൻ പറയേണ്ട കാര്യം കൃത്യമായി പറഞ്ഞ ധന്യ തീർച്ചയായും പ്രേക്ഷകർ മനസ്സിലാക്കും എന്നാണ് ഭർത്താവ് ജോണിനെ വിശ്വാസം.

Most Popular

To Top