Entertainment

“മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഇതാണ്” – ജൂഡ് ആന്റണി |Jude Antony Responds by Mamootty ‘s statement

“മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഇതാണ്” – ജൂഡ് ആന്റണി |Jude Antony Responds by Mamootty ‘s statement

കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നടത്തിയ പാർട്ടിയിൽ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി പരാമർശിച്ച വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. ജൂഡിന് തലയിൽ മുടിയില്ലെങ്കിലും നല്ല ബുദ്ധിയുണ്ട് എന്ന തരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത് എന്നാൽ ഇതിനെതിരെ പലരും ശക്തമായ രീതിയിൽ രംഗത്ത് വരികയായിരുന്നു ചെയ്തത്. മമ്മൂട്ടിയെ ബോഡി ഷേമിംഗ് നടത്തി എന്ന തരത്തിലായിരുന്നു പലരും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത്. അത് മോശമായ പരാമർശമാണ് എന്നും ഒരാളെ ബോഡി ഷേമിംഗ് നടത്തുന്നത് ശരിക്കും തെറ്റാണ് എന്നും ഒക്കെയുള്ള തരത്തിൽ പലരും സംസാരിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിക്കെതിരെ പലരും സംസാരിച്ചു. ഇതൊരു ബോഡി ഷേമിങ് തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആളുകൾ എത്തിയത്. കാലങ്ങളായി വിഗ് അടക്കം ഉപയോഗിക്കുന്ന ആൾക്ക് എന്തും പറയാം എന്നാണെങ്കിൽ അത് പൊളിറ്റിക്കലി കറക്റ്റ് ആകുമോ എന്നായിരുന്നു ചിലർ ചോദിച്ചത്.

ഇത് മോഹൻലാൽ ആയിരുന്നു പറഞ്ഞിരുന്നത് എങ്കിൽ പൊളിറ്റിക്കലി ഇൻകറക്റ്റ് ആയി ചിലർ എടുത്തേനേ. ഇനി പുള്ളിയുടെ ജാതിയും ഇല്ലാത്ത രാഷ്ട്രീയം വരെ മോഹൻലാലിന്റെ മുകളിൽ ഇതിനു മേൽ ആളുകൾ വച്ചേനെ എന്നാലത് മമ്മൂട്ടി പറഞ്ഞതു കൊണ്ട് പ്രശ്നമില്ലല്ലോ എന്ന് പോലും പറഞ്ഞുകൊണ്ട് ആളുകൾ എത്തി വിഗ് വെച്ചുകൊണ്ട് ഒരു നടൻ മുടിയില്ലാത്ത മറ്റൊരു വ്യക്തിയെ കുറ്റം പറയുന്നു. ഇത് ബോഡി ഷൈമിങ് അല്ലാതെ മറ്റ് എന്താണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു മമ്മൂട്ടിക്കെതിരെ ഉയർന്നു വന്നത്. എന്നാൽ ഇപ്പോൾ ഇതാ ഇതിനൊക്കെ കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി തന്നെ. ജൂഡ് ഫേസ്ബുക്കിലൂടെയാണ് ഒരു പോസ്റ്റ് പങ്കുവെച്ചത് ഈ പോസ്റ്റ് ഇങ്ങനെ..

മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻStory Highlights: Jude Antony Responds by Mamootty ‘s statement

“മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഇതാണ്” – ജൂഡ് ആന്റണി |Jude Antony Responds by Mamootty ‘s statement

Most Popular

To Top