വെറും ഒമ്പതു ദിവസം; തമിഴ്നാട്ടിൽ ഒരു കോടി കടന്ന് ഹൃദയം,

കോവിഡ് വൻ പ്രതിസന്ധി തീർത്തപ്പോഴും തീയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള ഉറച്ച തീരുമാനവുമായി പുറപ്പെട്ട സിനിമയായിരുന്നു ഹൃദയം, എന്ന ചിത്രം. തിയേറ്ററിൽ റിലീസ് ചെയ്തത് കൊണ്ട് യാതൊരു നഷ്ടവും ഉണ്ടായില്ല എന്നതാണ് മറ്റൊരു സത്യം. മികച്ച രീതിയിൽ പ്രേക്ഷക സ്വീകാര്യത യോടെയാണ് ഹൃദയം തീയേറ്ററുകൾ കീഴടക്കിയത്. ജനമനസ്സുകൾ എല്ലാം ഏറ്റെടുത്ത് ഹൃദയം കണ്ടവരെല്ലാം ഒന്നുകൂടി ഹൃദയം കാണാൻ ടിക്കറ്റെടുത്തു. ഇപ്പോൾ നിറഞ്ഞ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഹൃദയം.

ചെന്നൈയിലെ ഒരു കോളേജിൻറെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കേരളത്തിൽ മാത്രമല്ല അതുകൊണ്ടു തന്നെ തമിഴ്നാട്ടിൽ ഹൃദയത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് ദിവസത്തിനുള്ളിൽ ഒരു കോടിക്കുമേൽ ഹൃദയം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തി ഒരു കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടുന്ന നാലാമത്തെ നടനാണ് പ്രണവ് മോഹൻലാൽ. ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ നടൻമാർ മോഹൻലാൽ, നിവിൻ പോളി ദുൽഖർ സൽമാൻ എന്നിവരാണ്.

പ്രണവ് മോഹൻലാൽ ദർശന രാജേന്ദ്രൻ കല്യാണി പ്രിയദർശൻ എന്നിവരെ നായകർ ആക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. കോവിഡ് കാലത്ത് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് തനിക്ക് നഷ്ടം തോന്നുന്നില്ലെന്നും, തീയേറ്റർ പ്രേക്ഷകരുണ്ട് എന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം നേരത്തെ പറഞ്ഞിരുന്നു. വിശാഖ് സുബ്രഹ്മണ്യന്റെ ഉറപ്പിന്മേൽ ആയിരുന്നു ചിത്രം. അതുകൊണ്ട് മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ഉള്ള ചിത്രം ആളുകൾക്ക് ലഭിച്ചു. അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് കളിയാക്കിവരെ പ്രണവ് മോഹൻലാൽ തിരുത്തി കുറിപ്പിച്ച ചിത്രം ആയിരുന്നു. പ്രണവിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ച ഒരു ചിത്രം കൂടിയായിരുന്നു ഹൃദയമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Leave a Comment