Entertainment

ദുരൂഹതകൾ ഒഴിയാതെ കെ കെയുടെ മരണം. നിറഞ്ഞുനിൽക്കുന്ന ദുരൂഹതകൾ കാരണമിതാണ്.

ദുരൂഹതകൾ ഒഴിയാതെ കെ കെയുടെ മരണം. നിറഞ്ഞുനിൽക്കുന്ന ദുരൂഹതകൾ കാരണമിതാണ്.

ബോളിവുഡ് ഗായികനും മലയാളിയുമായ കെ കെയുടെ മൃതദേഹം മുംബൈയിൽ സംസ്കരിക്കുന്ന വാർത്തയാണ് ഇപ്പോൾ അറിയുന്നത്. പുതിയ മുഖം എന്ന ചിത്രത്തിലെ രഹസ്യമായി എന്ന ഗാനമാണ് മലയാളത്തിൽ അദ്ദേഹം ആലപിച്ചിട്ടുള്ള ഏക ഗാനം. രാവിലെ 9 മണിക്ക് ശേഷമാണ് മുംബൈയിൽ മുക്തിദാൻ സ്മാശനത്തിലാണ് സംസ്കാരം നടക്കുക. പരിപാടി അവതരിപ്പിച്ച സംഘടനകൾക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കൊൽക്കത്തയിൽ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു സംഗീത പരിപാടി നടന്നത്.

ആദ്യ ദിവസത്തെ പരിപാടികൾ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ആണ് നടന്നത്. രണ്ടാം ദിവസത്തെ പരിപാടിക്ക് ഇടയിലായിരുന്നു കെ കെയ്ക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. പരിപാടിക്കിടയിൽ സംഘാടകരോട് വിവിധ പ്രശ്നങ്ങൾ കെകെ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഓഡിറ്റോറിയത്തിൽ 2400 പേർക്ക് മാത്രമാണ് ഇരിക്കാൻ സൗകര്യമുള്ളത്. എന്നാൽ ഏഴായിരത്തിലധികം ആളുകൾ തിങ്ങി നിറഞ്ഞ ഒരു ഓഡിറ്റോറിയം ആണ് കാണാൻ സാധിക്കുന്നത്. കലാകാരന്മാർ ഉണ്ടായിരുന്ന സ്റ്റേജിൽ ഉൾപ്പെടെ സംഘാടകരുടെ ഭാഗത്തുനിന്നും നൂറോളം ആളുകൾ ആണ് തിങ്ങിനിറഞ്ഞിരുന്നത്.

ഇവിടെ കടുത്ത ചൂട് ആയിരുന്നു ആ സമയത്ത് നിലനിന്നിരുന്നത്. എസി പ്രവർത്തിക്കാത്ത ഒരു സാഹചര്യവും കാണപ്പെട്ടു. ഇടയ്ക്ക് വച്ച് കറണ്ട് പോയതും കാണാൻ സാധിക്കുന്നുണ്ട്. സൗകര്യം കുറവുമൂലം പരിപാടി ചുരുക്കാം എന്ന് പലതവണ കെ കെ തന്നെ പറഞ്ഞിരുന്നതായി അറിയുന്നു. അസ്വസ്ഥതകൾ തീവ്രമായതോടെ ഒരു പാട്ടു പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയും ആയിരുന്നു. ശേഷം ഗ്രീൻ റൂമിൽ എത്തിയപ്പോൾ അവിടെയും എസി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കുംതിരക്കും ഒഴിവാക്കാനായി ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചെന്നും അങ്ങനെ കാർബൺ ഡയോക്സൈഡ് വാതകം ശ്വസിക്കാൻ ഇടയായെന്നും ഒക്കെ പുറത്തുവരുന്ന ആരോപണങ്ങളിൽ പറയുന്നുണ്ട്.

സംഭവം നടന്നത് 9.15 ഇൽ ആണെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നത് 10 30നാണ്. രാത്രി 8വരെ പരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ കെ താമസിച്ച് ഹോട്ടലിലേക്ക് എത്തിയതും. അദ്ദേഹത്തെ ആശുപത്രിയിലേ ജയിലിൽ എത്തിച്ചുവെങ്കിലും ജീവന് ആപത്ത് ഉണ്ടാവുകയായിരുന്നു ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ ആയിരുന്നു അദ്ദേഹം മരണപ്പെട്ടത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഭാര്യ ജ്യോതി കെ കെയുടെ മൃതദേഹത്തിനരികിൽ ഇരിക്കുന്നത്. ജ്യോതി അദ്ദേഹത്തിന്റെ ബല്യകാലസഖി കൂടി ആണ്.

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഗായകൻ തന്നെയായിരുന്നു കെകെ. ഔദ്യോഗിക ബഹുമതികളോടെയാണ് കൊൽക്കത്ത അദ്ദേഹത്തിന് വിടനൽകിയത്. അസ്വാഭാവിക മരണത്തിന് കൊൽക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ മരണത്തിൽ ദുരൂഹത ആരോപിക്കുന്നവരും നിരവധിയാണ്.

Most Popular

To Top