സംഗീതത്തിന്റെ ആ മാന്ത്രികത ഇനിയില്ല..! മലയാളി ഗായകനായ കെകെ ലോകത്തോട് വിടപറഞ്ഞു

സംഗീതം എന്നാൽ അത് മന്ത്രികത ആണ്. അപ്പോൾ സംഗീതമാലപിക്കുന്നവർ മന്ത്രികൻമാരുമാണ്. സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് ആരാധകർക്കിടയിൽ വലിയതോതിൽ ശ്രദ്ധനേടിയ ഒരു മലയാളി ഗായകനായിരുന്നു കെ കെ. കൃഷ്ണകുമാർ കുന്നത് എന്ന് അറിയപ്പെടുന്ന കെ കെ കൊൽക്കത്തയിൽ സംഗീത പരിപാടി അവതരിപ്പിച്ച് വേദി വിട്ടശേഷം അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവിധ ഭാഷകളിലായി മുന്നൂറോളം ഗാനങ്ങളിൽ ആണ് കെകെ സ്വരമാധുര്യം തെളിയിച്ചിട്ടുള്ളത്.

53 വയസ്സായിരുന്നു അദ്ദേഹത്തിന്. അസുഖബാധിതനായ എത്തി രാത്രി പത്ത് മണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. സിഎംആർഎൽ ആശുപത്രിയിലെ ജീവനക്കാർ പിന്നീട് മരണം അറിയിച്ചു. കച്ചേരിക്കിടയിൽ ഒരു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇടവേളയിൽ അസ്വസ്ഥത ഉണ്ടെന്ന് അറിയിച്ചു. എന്നാൽ പരിപാടിയുടെ അവസാനം വരെ മികച്ച പ്രകടനം നടത്തിയതിന് ശേഷമാണ് അദ്ദേഹം ആശുപത്രിയിലെത്തുന്നത്. ആരോഗ്യം വഷളായി അപ്പോഴേക്കും. ആശുപത്രിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരിച്ചു എന്നാണ് അറിയുന്നത്. ഗുരുദാസ് കോളേജിന്റെ ആഭിമുഖ്യത്തിലായിരുന്നു കച്ചേരി സംഘടിപ്പിച്ചത്. രണ്ടുദിവസത്തെ സംഗീത പരിപാടിക്ക് വേണ്ടിയാണ് ഗായകൻ എത്തിയിരുന്നത്.

ബുധനാഴ്ച തന്നെ ഭാര്യയും മക്കളും കൊൽക്കത്തയിലേക്ക് തിരിക്കും എന്നാണറിയുന്നത്. രണ്ടു മക്കളാണ്. മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ സമൂഹത്തിന് നാനാവിധത്തിലുള്ളവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നാലു ഭാഷകളിലും നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഒരു ഗായകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിനുശേഷം തകർന്നു പോയിരിക്കുകയാണ് ആരാധകരെല്ലാവരും. കൃഷ്ണകുമാറിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖം ഉണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ പ്രായത്തിലുള്ള ആളുകളുമായി ഒരു ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

ഗാനങ്ങളിലൂടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുവാൻ ഉള്ള കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടും ആരാധകരോടും ഒക്കെ അനുശോചനം രേഖപ്പെടുത്തുന്നു ഓം ശാന്തി എന്ന് നരേന്ദ്രമോദി കുറിച്ചു. നഷ്ടമാണ് ഇത് എന്ന് നടൻ അക്ഷയ്കുമാർ ട്വിറ്ററിലൂടെ പറഞ്ഞു. നിരവധി ആളുകൾ ഈ ഒരു വിയോഗവാർത്തയ്ക്ക് പിന്നാലെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
