“കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും,ഉണ്ണി മുകുന്ദൻ ആറാടുകയാണ്.” – കെ സുരേന്ദ്രൻ |K. Surendhran talkes about Unni Mukundhan movie Malikapuram

“കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും,ഉണ്ണി മുകുന്ദൻ ആറാടുകയാണ്.” – കെ സുരേന്ദ്രൻ |K. Surendhran talkes about Unni Mukundhan movie Malikapuram

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. വൃശ്ചിക മാസത്തിൽ തന്നെ ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയും ചെയ്തു. ഉണ്ണി മുകുന്ദനെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു സമയമാണ് അതെന്ന് പറയണം. ചിത്രം പുറത്ത് വന്ന നിമിഷം തന്നെ ആളുകൾ കണ്ട് അഭിപ്രായം പറഞ്ഞത് വളരെ മികച്ച ഒരു ചിത്രമാണ് ഇതെന്നതാണ്. ഇതിൽ ഒന്നുമില്ല മോശമെന്ന് പറയാൻ അത്രയ്ക്ക് മനോഹരമായിരിക്കുന്നു. നിഷ്കളങ്കമായ ഭക്തിയുടെ ഒരു നൈർമല്യം തന്നെയാണ് ഈ ചിത്രം. ഈ വൃശ്ചിക മാസമായി അയ്യപ്പന്മാർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സമ്മാനം തന്നെയാണ് ഈ ചിത്രം എന്ന് ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ബിജെപി നേതാവായ സുരേന്ദ്രൻ പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യത്തെക്കുറിച്ച് സുരേന്ദ്രൻ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറിപ്പ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. “ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും” എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും.

അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.
രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Story Highlights: K. Surendhran talkes about Unni Mukundhan movie Malikapuram