നിറവയറിൽ കിടിലൻ ചുവടുകളും മേക്ക് ഓവർ വിഡിയോയും ആയി കാജൽ അഗർവാൾ.!!

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടിയായിരുന്നു കാജൽ അഗർവാൾ.ഒരുപിടി മനോഹരമായ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ താരം ഗർഭിണിയാണ്. ഗർഭിണിയായ സ്ത്രീകളിൽ ശരീരഭാരം പൊതുവേ വർദ്ധിക്കുന്ന സാഹചര്യം കാണുന്നുമുണ്ട്. ഇതിൽ വിമർശിക്കുവാൻ തക്കവണ്ണമുള്ള കാര്യങ്ങൾ ഒന്നും ഇല്ലെന്നാണ് ഇപ്പോൾ നടി കാജൽ അഗർവാൾ പറയുന്നത്..ഗർഭിണിയായിരിക്കുന്ന സമയത്ത് നേരിടേണ്ടി വന്നിരുന്ന അനുഭവങ്ങളെയും ബോഡി ഷെമിങ്ങുളെപ്പറ്റി ഒക്കെ പ്രതികരിച്ചിരുന്നു താരം. തമിഴ് സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന നടി വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത്.

ഗർഭിണിയായ സന്തോഷം അടുത്ത സമയത്ത് പങ്കുവയ്ക്കുകയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വലിയ ആശംസകൾ ആയിരുന്നു ലഭിച്ചത്. ഗർഭകാലത്ത് ശരീര ഭാരം വർദ്ധിക്കുന്നത് അത്ര വലിയ കാര്യമല്ലെന്നും, സ്വാഭാവികമായ പ്രക്രിയയാണെന്നും ഒക്കെയാണ് ചിലർ കമൻറ് ബോക്സിൽ വന്നു പറഞ്ഞിരിക്കുന്നത്. വിജയ്ക്കൊപ്പം അടക്കം തമിഴിലെ പ്രമുഖ താരങ്ങളുടെ എല്ലാം നായികയായെത്തിയ താരം കൂടിയായിരുന്നു കാജൽ.

ഇപ്പോൾ നിറവയറിൽ ഉള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് കാജൽ എത്തിയിരിക്കുന്നത്. ഒരു ഗൗണിൽ പട്ടുസാരിയിൽ അതിസുന്ദരിയായി തന്റെ വയറിനെ കാണിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു ചിത്രത്തിന് ആശംസാപ്രവാഹം എത്തിയത്.

Leave a Comment

Your email address will not be published.

Scroll to Top