വീണ്ടും തരുണിയെ ചേർത്ത് പിടിച്ചു കാളിദാസ്..! എന്തൊരു ക്യൂട്ട് ജോഡി ആണെന്ന് പ്രേക്ഷകർ |Kalidas Jayaram and Tharuni new photo viral

വീണ്ടും തരുണിയെ ചേർത്ത് പിടിച്ചു കാളിദാസ്..! എന്തൊരു ക്യൂട്ട് ജോഡി ആണെന്ന് പ്രേക്ഷകർ |Kalidas Jayaram and Tharuni new photo viral

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് കാളിദാസ് ജയറാം. കുട്ടിക്കാലം മുതൽ തന്നെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാൻ കാളിദാസ് ജയറാമിനെ സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രം മുതൽ ഇങ്ങോട്ട് മലയാളികൾക്ക് വളരെ പരിചിതനായ വ്യക്തിയാണ് കാളിദാസ്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാനും കാളിദാസിന് സാധിച്ചിരുന്നു. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രത്തിലൂടെ കാളിദാസ് സ്വന്തമാക്കിയത് എന്നതാണ് സത്യം.

അത്രത്തോളം ഉജ്ജ്വലമായ പ്രകടനമായിരുന്നു ഈ ചിത്രത്തിൽ നടൻ കാഴ്ച വച്ചിരുന്നതും. കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തി തന്നെയാണ് കാളിദാസ് എന്ന് പറയണം. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. അതിൽ ഏറ്റവും മുൻപിലത്തെ കാരണമെന്നത് കാളിദാസും ഒരു പെൺകുട്ടിയും ഉള്ള ഒരു ചിത്രമാണ്. ഇക്കഴിഞ്ഞ ഓണക്കാലം മുതലാണ് ഈ ചിത്രം ശ്രദ്ധ നേടിത്തുടങ്ങിയത്. ഓണക്കാലത്തായിരുന്നു ഇവരുടെ കുടുംബത്തിൽ ഒരു പുതിയ അതിഥി കടന്നു വന്നിരുന്നത്. അത് കാളിദാസന്റെ സുഹൃത്തായ തരുണി എന്ന പെൺകുട്ടിയായിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ കണ്ട പ്രേക്ഷകരിൽ വലിയൊരു സംശയം തന്നെ നിറയുകയായിരുന്നു ചെയ്തത്.

ഇത് ആരാണ് എന്ന് ചോദിച്ചുകൊണ്ട് പ്രേക്ഷകർ എത്തുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ഉള്ള പല ചിത്രങ്ങളും പുറത്തുവന്നു. സുഹൃത്തുക്കൾ എന്നതിനേക്കാൾ ഉപരി കുറച്ച് അടുത്ത ബന്ധമുള്ള രണ്ടുപേരെ പോലെയാണ് രണ്ടുപേരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.. അതോടെ ഇവർ സുഹൃത്തുക്കൾ തന്നെയാണോ അതോ പ്രണയത്തിലാണോ എന്ന തരത്തിലും ആളുകൾ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇപ്പോൾ വീണ്ടും തരുണിയുമുള്ള പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കാളിദാസ് എത്തിയിരിക്കുന്നത്. ഈ ചിത്രവും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്തത്.
Story Highlights: Kalidas Jayaram and Tharuni new photo viral