Entertainment

‘എന്റെ വിലയേറിയ പ്രണയം,ഞാൻ നിന്നെ സ്നേഹിക്കുന്നു’ – തരുണിയോടുള്ള പ്രണയം വെളിപ്പെടുത്തി കാളിദാസ് |Kalidas revealed his love for Taruni

‘എന്റെ വിലയേറിയ പ്രണയം,ഞാൻ നിന്നെ സ്നേഹിക്കുന്നു’ – തരുണിയോടുള്ള പ്രണയം വെളിപ്പെടുത്തി കാളിദാസ് |Kalidas revealed his love for Taruni

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് ജയറാമും പാർവതിയും. ഇവരുടെ കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക സന്തോഷമാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇവരുടെ വാർത്തകൾക്ക് വേണ്ടി വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഇവരുടെ മകനായ കാളിദാസിനെ കുറിച്ചുള്ള വാർത്തകളും വളരെ വേഗം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ഇടം നേടാറുണ്ട്. നിരവധി ആരാധക നിരയെയാണ് സോഷ്യൽ മീഡിയയിൽ കാളിദാസ് സ്വന്തമാക്കിയിരിക്കുന്നത്.

അടുത്തകാലത്തായിരുന്നു കാളിദാസ് പ്രണയത്തിലാണ് എന്ന തരത്തിലുള്ള ചില വാർത്തകളൊക്കെ പുറത്തു വന്നിരുന്നത്. തരുണി എന്ന പെൺകുട്ടിയുമായാണ് കാളിദാസ് പ്രണയത്തിൽ എന്നായിരുന്നു വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ ഇത് ആരാധകരുടെ വെറും സംശയം മാത്രമായിരുന്നു എന്നാണ് കരുതിയത്. അങ്ങനെയല്ല എന്ന് തെളിയിച്ചു തരികയാണ് ഇപ്പോൾ തരുണിയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ കാളിദാസ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പിറന്നാള്‍ ദിനത്തിൽ പങ്കുവെച്ച പോസ്റ്റ് വളരെ വേഗം വൈറലാവുകയും ചെയ്തു തരുണീയെ ടാഗ് ചെയ്തുകൊണ്ട് കാളിദാസ് കുറിച്ചിരിക്കുന്ന വരികൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കാത്ത ഒന്നാണ് തരുണിയുമായുള്ള സൗഹൃദം എന്ന നിലയിലാണ് ഈ കുറിപ്പ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

നിങ്ങളുടെ ജന്മദിനം അവസാനിക്കാനിരിക്കെ. ഞാൻ ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങൾക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങൾ ഈ ലോകത്ത് ഉണ്ടെന്നതിൽ ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. !
ഞങ്ങൾക്ക് ഒരുമിച്ചുള്ള ഒരു ടൺ ചിത്രങ്ങളുണ്ടെങ്കിലും, ഞാൻ ഇത് തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, നിങ്ങൾ എന്നോട് നിരുപാധികമായ സ്നേഹം ചൊരിയുന്നു.എന്റെ വിലയേറിയ പ്രണയം
ജന്മദിനാശംസകൾ കുട്ടി, ഞാൻ നിന്നെ സ്നേഹിക്കുന്നു
Story Highlights: Kalidas revealed his love for Taruni

Most Popular

To Top