തരുണിയ്ക്ക് ഒപ്പം വീണ്ടും പ്രണയം നിറച്ച ഒരു ചിത്രവുമായി കാളിദാസ് ജയറാം, തമ്മിൽ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ സൂചന നൽകി തരുണിയും കാളിദാസും |Kalidhas and Tharuni new photo viral

തരുണിയ്ക്ക് ഒപ്പം വീണ്ടും പ്രണയം നിറച്ച ഒരു ചിത്രവുമായി കാളിദാസ് ജയറാം, തമ്മിൽ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ സൂചന നൽകി തരുണിയും കാളിദാസും |Kalidhas and Tharuni new photo viral

ജയറാമിന്റെയും പാർവതിയുടെയും മകനായ കാളിദാസ് ജയറാം പ്രേക്ഷകർക്കെല്ലാം സുപരിചിതനായ താരമാണ്. നിരവധി ആരാധകരെ സ്വന്തമാക്കിയ കാളിദാസ് വളരെ ചെറുപ്പത്തിൽ തന്നെ കഴിവ് തെളിയിച്ചു തന്നിട്ടുണ്ട്. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളാണ് കാളിദാസ് സ്വന്തമാക്കിയത്. ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ നായകനായി എത്തിയപ്പോൾ മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. എങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാൻ മടിക്കാറില്ല എന്നതാണ് സത്യം. അടുത്ത സമയത്ത് താരം ഒരു ഓണചിത്രം പങ്കുവെച്ചപ്പോൾ അതിൽ കുടുംബത്തിൽ ഇല്ലാത്ത ഒരു അതിഥിയെ കൂടി പ്രേക്ഷകർ കണ്ടിരുന്നു. പ്രേക്ഷകർ തിരക്കുകയും ചെയ്തിരുന്നു. തരുണി എന്ന പെൺകുട്ടിയാണ് മനസ്സിലാക്കിയതോടെ പ്രേക്ഷകർ അത് ആരാണ് എന്ന് തിരക്കിയിരുന്നു. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണ് എന്ന തരത്തിലുള്ള വാർത്തകൾ ഒക്കെ പുറത്തു വന്നിരുന്നു. എങ്കിലും യഥാർത്ഥത്തിൽ ഇവർ തമ്മിലുള്ള ബന്ധം എന്ത് എന്നത് പ്രേക്ഷകർക്കും സംശയമുണർത്തി തന്നെ നിൽക്കുകയായിരുന്നു ചെയ്തത്.

ഇപ്പോഴിതാ ഇരുവരും പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരിൽ വീണ്ടും സംശയം ഉണ്ടാക്കിയിരിക്കുന്നത്. ഇരുവരും പങ്കുവെച്ചിരിക്കുന്നത് വളരെ മനോഹരമായ ചില ചിത്രങ്ങളാണ്. ഇരുവരും ഒരുമിച്ചുള്ള ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. കറുത്ത വസ്ത്രം അണിഞ്ഞ് ആണ് രണ്ടുപേരെയും ഈ ചിത്രങ്ങളിൽ കാണാൻ സാധിച്ചിരിക്കുന്നത്. ഇവർ പ്രണയികാളാണ് എന്ന ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിത്രം തന്നെയാണ് ഇത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇരുവരും ഈ ചിത്രങ്ങൾ പിൻ ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണ് ഈ ചിത്രങ്ങൾ എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.Story Highlights: Kalidhas and Tharuni new photo viral