ഒരു പുതപ്പിനടിയിൽ ജയറാമിന്റെ കുടുംബത്തിനൊപ്പം തരുണിയും. പാർവതി പറഞ്ഞത് കേട്ടോ.? |Kalidhas Jayaram and Tharuni new photo

ഒരു പുതപ്പിനടിയിൽ ജയറാമിന്റെ കുടുംബത്തിനൊപ്പം തരുണിയും. പാർവതി പറഞ്ഞത് കേട്ടോ.? |Kalidhas Jayaram and Tharuni new photo

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരവധി ആരാധകരുള്ള ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു താരം തന്നെയാണ് ജയറാമും കുടുംബവും. ഇവരുടെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ് എന്നതാണ് സത്യം. ജയറാമിന്റെ കുടുംബത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു വാർത്ത എന്നത് മകൻ കാളിദാസ് ജയറാമിന്റെ പ്രണയ വാർത്ത തന്നെയാണ്. അത്തരത്തിൽ ഇപ്പോൾ ഒരു വ്യത്യസ്തമായ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി പാർവതി ജയറാം. കാളിദാസിനൊപ്പമുള്ള ചിത്രങ്ങളിലെല്ലാം തന്നെ നിറസാന്നിധ്യമായിരുന്ന വ്യക്തിയാണ് തരുണി. ഇപ്പോൾ തരുണിയുടെ പിറന്നാൾ ദിനത്തിൽ പാർവതി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. തരുണിയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചു കൊണ്ടാണ് പാർവതി എത്തിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്.

പാർവതിയും കാളിദാസും ചക്കിയും തരുണിയും എല്ലാം ഒരു പുതപ്പിനുള്ളിൽ കിടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരിണിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നത്. ആശംസകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വളരെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഈ സന്തോഷം വളരെയധികം ആരാധകരെയും സന്തോഷിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇതോടെ കാളിദാസും തരുണിയും തമ്മിലുള്ള പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ ആണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരിക്കുകയാണ്. ഇതിനു മുൻപും പല അഭിമുഖങ്ങളിലും ജയറാം മക്കളെ കുറിച്ചും അവരുടെ ജീവിതത്തിലെ രീതികളെ കുറിച്ചും ഒക്കെ തന്നെ സംസാരിച്ചിട്ടുണ്ട് ജയറാമും പാർവതിയും.

പ്രണയിച്ച് വിവാഹിതരായതിനാൽ തന്നെ അവർ ഒരിക്കലും പ്രണയത്തെ എതിർക്കില്ല എന്ന് പ്രേക്ഷകർക്കും ഉറപ്പാണ്. അതുകൊണ്ടുതന്നെ മകനും തരുണിയും തമ്മിൽ പ്രണയത്തിലാണ് എങ്കിൽ ജയറാമിന്റെയും പാർവതിയുടെയും ഭാഗത്തു നിന്നും ആ പ്രണയത്തിന് 100% പിന്തുണ ലഭിക്കും എന്നുള്ളതും പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. ഇപ്പോൾ ഈ ചിത്രങ്ങൾ ആരാധകരുടെ ഹൃദയം നിറക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് തരുണിയും.Story Highlights: Kalidhas Jayaram and Tharuni new photo