അവർ ഒരുമിക്കാൻ പോകുന്നു..!സന്തോഷ വാർത്ത പങ്കുവച്ചു അമരവിള.|Kalyani and Pranav are back together on the big screen|

പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കൂട്ടുകെട്ടാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. രണ്ടുപേരും ഒരുമിച്ച് ചേർന്നപ്പോഴെല്ലാം പിറന്നിട്ട് ഉള്ളത് ഹിറ്റുകൾ ആണെന്ന് ഇതിനോടകം തന്നെ പ്രേക്ഷകർ വിധി എഴുതുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കുഞ്ഞാലിമരയ്ക്കാറും ഹൃദയവും ഒക്കെ. ഹൃദയം എന്ന ചിത്രത്തിലായിരുന്നു ഒരു മുഴുനീള വേഷത്തിൽ നായികാനായകന്മാരായി ഇരുവരും എത്തിയിരുന്നത്. വലിയ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഹൃദയം.

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു കല്യാണിയും പ്രണവും എത്തിയത്. ഇവർ ന്യൂ ജനറേഷൻ ലിസിയും മോഹൻലാലും ആണ് എന്ന് പ്രേക്ഷകർ വിധി എഴുതുകയും ചെയ്തിരുന്നു. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിനീത് ശ്രീനിവാസൻ ഇവർ മൂന്നു പേരും ഒരുമിച്ച് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്.. ഇപ്പോൾ സിനിമ പ്രേമികൾക്ക് ആവേശം പകർന്ന് കൊണ്ടുള്ള മറ്റൊരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രണവ് കല്യാണി ജോഡികളെ ഹൃദയത്തിലേറ്റിയ സിനിമാപ്രേമികൾ ഈ വാർത്തയുടെ സന്തോഷത്തിലാണ് ഇപ്പോൾ.

വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിന്റെ കലാസംവിധായകനായ പ്രശാന്ത് അമരവിള പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിൽ ഇപ്പോൾ അറിയാൻ സാധിക്കുന്നത് ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്നാണ്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശൻ ഒരുമിച്ചുള്ള ഒരു ചിത്രം കൂടി എത്താൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.. ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും ഒരുമിക്കാൻ പോകുന്നു എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട് പ്രശാന്ത് അമരവിള. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ എത്തിയിരുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗികമായിട്ടുള്ള യാതൊരു തീരുമാനങ്ങളും ഇതുവരെ വന്നിട്ടില്ല. ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാലും ലിസിയും. ഇവരുടെ മക്കൾ ഒരുമിക്കുമ്പോൾ അത് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്ക് നൽകിക്കൊണ്ടിരിക്കുന്നത്.. വീണ്ടും ആ ഹിറ്റ് ജോഡിക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ എന്ന് പറയുന്നതാണ് സത്യം.
Story Highlights:Kalyani and Pranav are back together on the big screen
