ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയായിരുന്നു കല്യാണി പ്രിയദർശൻ.

അതിനുമുൻപ് തന്നെ അന്യ ഭാഷയിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് കല്യാണി പ്രിയദർശൻ. പിന്നീട് ഒരുപാട് സിനിമയുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. മരക്കാർ ഹൃദയം തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ താരത്തിന്റെ അഭിനയജീവിതത്തിൽ മികച്ച കഥാപാത്രങ്ങളെയാണ് സമ്മാനിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യം തന്നെയാണ് താരം.

ഇപ്പോൾ ലഹങ്കയിൽ അതിസുന്ദരിയായുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തൊരു ക്യൂട്ട് ആണ് താരം എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും ക്യൂട്ട് ആയിട്ടുള്ള ഒരു നടി തെന്നിന്ത്യൻ സിനിമാലോകത്ത് വേറെ ഇല്ല എന്നാണ് ആളുകൾ പറയുന്നത്. മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹൃദയം എന്ന ചിത്രത്തിലെ പ്രകടനം എല്ലാവരും കൈയ്യടിച്ചതായിരുന്നു. പ്രണവ് മോഹൻലാലിനോടൊപ്പം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടിയ ചിത്രങ്ങളും ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഓളം തീർക്കുന്നത് കല്യാണിയുടെ പുതിയ ചിത്രങ്ങൾ ആണ്. ബ്രോ ഡാഡി, മരയ്ക്കാർ, ഹൃദയം, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ കല്യാണിയുടെതായി റിലീസായ ചിത്രങ്ങൾ.

