Entertainment

ആളുകൾ വിചാരിക്കുന്ന പോലെ പ്രണവ് അത്ര നല്ല കുട്ടിയൊന്നുമല്ല, തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ.

മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്നു തന്നെ സ്ഥാനം നേടിയ നായികയായിരുന്നു കല്യാണി പ്രിയദർശൻ.പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്നതിലുപരി മികച്ച പ്രകടനമായിരുന്നു കല്യാണി കാഴ്ചവച്ചത്.

ഇപ്പോൾ കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം ഹൃദയമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ കല്യാണിയുടെ കഥാപാത്രത്തിന് യുവ താരങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കല്യാണിയും പ്രണവും ഒരുമിച്ച് എത്തുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ അത് ആരാധകർക്ക് ഒരു പ്രിയപ്പെട്ട ചിത്രമാണ്. ചിത്രത്തെപ്പറ്റി പറഞ്ഞാൽ ഒരുപാട് കാര്യങ്ങളുണ്ട് കല്യാണിക്ക് പറയാൻ. തീയേറ്ററുകൾക്ക് പുറമേ ഡിസ്‌നി ഹോട്ട് സ്റ്റാറിലും ചിത്രം എത്തിയിരുന്നു. പ്രണവിനെ പറ്റി കല്യാണി പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടുന്നത്.

ലൈവിൽ പങ്കുചേർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ റേഞ്ചില്ലാത്ത സ്ഥലത്ത് ആയതുകൊണ്ട് പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് കൂടുതൽ ആളുകളും പ്രണവിനെ തിരക്കിയപ്പോൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടിയും വൈറലാകുന്നു. പ്രണവ് എന്താണ് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് കല്യാണിയൊടെ വിനീത് ചോദിച്ചപ്പോൾ രസകരമായി മറുപടിയാണ് കല്യാണി പറഞ്ഞത്.. എന്നെ അഭിമുഖത്തിന് വിളിക്കുന്നവർ എല്ലാം ചോദിക്കുന്നത് പ്രണവിനെക്കുറിച്ച് ആണ്. അവർക്ക് അറിയേണ്ടത് അവനെ കുറിച്ചാണു. എന്റെ അഭിമുഖങ്ങളിൽ എല്ലാം പ്രണവിനെ കുറിച്ച് പറയാൻ വേണ്ടി മാത്രം ഉള്ളതുപോലെ എനിക്ക് തോന്നാറുണ്ട്.

എൻറെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചു മാത്രം. എല്ലാ വർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ ഫോട്ടോകൾ വെച്ച് വാർത്തകളും. അവൻ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ്. അവൻ ഭയങ്കര നിഷ്കളങ്കൻ ആണ് വിനയം ഉള്ളവൻ ആണ് എന്നൊക്കെ ആളുകൾ വിചാരിക്കുന്നത്. അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല അവനെക്കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെ പോലെ മോശമായ ഒരു കോ സ്റ്റാർ വേറെ ഉണ്ടാവില്ല. സെറ്റിൽ വരുമ്പോൾ ഒരു ഡയലോഗ് പോലും ഉണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവൻറെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കല്യാണി പറയുന്നു. പ്രണവിനെക്കുറിച്ച് ആളുകൾ പറയുന്ന ഡയലോഗുകൾ മാറ്റി പറയിപ്പിക്കാൻ എല്ലാവരും ഒപ്പം നിൽക്കണം എന്ന് കല്യാണി പറയുമ്പോൾ താൻ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദർശന കല്യാണി ഉറപ്പുനൽകുന്നുണ്ട്.

Most Popular

To Top