Entertainment

എന്റെ ജീവിതത്തെ മനോഹര നിമിഷം. ഒരുപാട് നന്ദിയുണ്ട് അണ്ണാ.സൂര്യയ്ക്ക് സമ്മാനം ആയി കമലഹാസൻ.

എന്റെ ജീവിതത്തെ മനോഹര നിമിഷം. ഒരുപാട് നന്ദിയുണ്ട് അണ്ണാ.സൂര്യയ്ക്ക് സമ്മാനം ആയി കമലഹാസൻ.

കമലഹാസനും ലോകേഷ് കനകരാജ് ഒരുമിച്ച് ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വലിയ സ്വീകാര്യതയോട് വിജയം നേടി വിക്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിക്രം എന്ന ചിത്രത്തിന് ഒരുപാട് പ്രത്യേകതകൾ ആണ് ഉള്ളത്. മലയാളികളായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ കമലഹാസനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് നടിപ്പിൻ നായകൻ സൂര്യയുടെ സാന്നിധ്യമാണ്.

നിരവധി ആരാധകരുള്ള ഒരു നടനാണ് സൂര്യ. ചിത്രത്തിൽ ഒരു 10 മിനിറ്റ് മാത്രമേ സൂര്യ കാണിക്കുന്നുള്ളൂ. പക്ഷേ ആ 10 മിനിറ്റ് ആരാധകരിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. റോളക്സ് എന്ന ഒരു കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ഇപ്പോൾ സൂര്യയെ കാണാൻ വേണ്ടി കമലഹാസൻ എത്തിയതാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വിക്രം എന്ന ചിത്രത്തിൽ എല്ലാവരും കോടികൾ വാങ്ങിയപ്പോൾ ഒരു രൂപ പോലും വാങ്ങാതെയാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചത് എന്ന വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. അതിന് കാരണമായി സൂര്യ പറഞ്ഞത്, കമലാഹാസാനോട് ഉള്ള സൂചകമായാണ് താൻ ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നാണ്.

കമലഹാസൻ സൂര്യയുടെ അരികിലെത്തി ഒരു റോളക്സ് വാച്ച് ആണ് സൂര്യയ്ക്ക് വേണ്ടി അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. സൂര്യ തന്നെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. കമലഹാസൻ ഒപ്പം നിൽക്കുന്ന പുതിയ ചിത്രത്തിനൊപ്പം ആണ് റോളക്സ് എന്ന ടാഗോഡ് ആണ് ഈയൊരു ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ കയ്യടികൾ ആണ് നേടിയത്. ആ നിമിഷം എന്റെ ജീവിതത്തെ മനോഹരമാക്കി. ഒരുപാട് നന്ദിയുണ്ട് അണ്ണാ നിങ്ങൾ എനിക്ക് നൽകിയ ഈ റോളക്സ് എന്നു പറഞ്ഞുകൊണ്ടായിരുന്നു സൂര്യ ചിത്രം പങ്കുവച്ചത്.

അത് കേവലമൊരു വാച്ച് മാത്രമല്ലന്ന് ആരാധകർക്ക് മനസ്സിലായി. അദ്ദേഹം ഉദ്ദേശിച്ചത് ആ കഥാപാത്രത്തെ കൂടിയാണ്. അത്രയും മികച്ച കഥാപാത്രം. വളരെ കുറച്ച് സമയം മാത്രമുള്ള ഒരു കഥാപാത്രം. ആ കഥാപാത്രം അത്രത്തോളം അനശ്വരമാക്കാൻ സാധിച്ചെങ്കിൽ അത് സൂര്യ എന്ന നടന്റെ വിജയമായി തന്നെയാണ് പറയേണ്ടത്. അദ്ദേഹത്തെ കാണുവാൻ വേണ്ടി മാത്രമായി തീയേറ്ററിൽ എത്തിയ നിരവധി ആളുകളും ഉണ്ട്.

Most Popular

To Top