സ്ത്രീകൾക്ക് വസ്ത്രം മാറാൻ വേണ്ടി മുണ്ടും പിടിച്ചു നിന്നിട്ടുണ്ട് ഞങ്ങൾ രണ്ടുപേരും. സോമനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കമലഹാസൻ.

സ്ത്രീകൾക്ക് വസ്ത്രം മാറാൻ വേണ്ടി മുണ്ടും പിടിച്ചു നിന്നിട്ടുണ്ട് ഞങ്ങൾ രണ്ടുപേരും. സോമനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കമലഹാസൻ.

ഉലകനായകൻ എന്ന പേര് പോലെ തന്നെ ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് കമലഹാസൻ. നിരവധി ഭാഷകളിലായി അനവധി ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വേദിയിൽ എത്തിയിരുന്നു. വിക്രം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ബിഗ്ബോസിൽ എത്തിയത്. ജൂൺ മൂന്നിനാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ നിന്നും ചെമ്പൻ വിനോദ്, ഫഹദ് ഫാസിൽ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ബോളിവുഡ് പ്രേക്ഷകരെ പോലെ തന്നെ മലയാളി പ്രേക്ഷകരുടെ വലിയ ആകാംക്ഷയിലാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. നടിപ്പിൻ നായകൻ സൂര്യ ചിത്രത്തിൽ വ്യത്യസ്തമായ ഒരു വേഷത്തിലെത്തുന്നുണ്ട് എന്ന് അറിഞ്ഞ നിമിഷം മുതൽ തന്നെ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിൽ ആണെന്ന് പറയുന്നതാണ് സത്യം. കമലഹാസന്റെ അടുത്ത സുഹൃത്ത് എംജി സോമനാണ്. ഇപ്പോഴിതാ എം ജി സോമനെ പറ്റിയുള്ള ഓർമ്മ പങ്കുവയ്ക്കുകയാണ് കമലഹാസൻ.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി സോമനെക്കുറിച്ച് കമലഹാസൻ വാചാലനായിരുന്നത്. നടന്റെ മകൻ സജിയുടെ സാന്നിധ്യത്തിലായിരുന്നു കമലഹാസൻ മനസ്സുതുറന്നത്. നിരവധി തവണ താൻ സോമന്റെ വീട്ടിൽ പോയിട്ടുണ്ട് എന്നും ഉലകനായകൻ പറയുന്നു. എന്നാൽ ഇപ്പോൾ പോയിട്ട് കുറെ വർഷമായി എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. സോമൻ സുഖം ഇല്ലാതിരുന്ന സമയത്ത് കമലഹാസൻ സഹായിച്ചതിനെക്കുറിച്ച് മകൻ സജി വാചാലൻ ആയിരുന്നു. സഹായിക്കുക മാത്രമല്ല ഹോസ്പിറ്റലിലേക്ക് നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുക പോലും ഉണ്ടായിട്ടുണ്ടെന്നാണ് സജി പറയുന്നത്.

സോമനും ആയി എടാ പോടാ ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും കമൽഹാസൻ പറഞ്ഞിരുന്നു. ആദ്യകാലത്ത് സ്ത്രീ സഹപ്രവർത്തകർക്ക് വസ്ത്രം മാറാൻ വേണ്ടി മുണ്ടും പിടിച്ചു നിന്നിട്ടുണ്ട് ഞങ്ങൾ രണ്ടുപേരും. സിനിമ ഓർമ്മകളെ കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്. മകനെ കണ്ടതിൽ വലിയ സന്തോഷമുണ്ട്.

വ്യക്തിത്വമുള്ള മനുഷ്യനായിരുന്നു സോമനെന്നും കൂട്ടിച്ചേർത്തിരുന്നു. മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നായകൻ തന്നെയാണ് സോമൻ. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് തന്നെയായിരുന്നു .