“ആദ്യത്തെ ഭാര്യ തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ എത്തിച്ചു” – കമൽഹാസൻ കിടിലൻ മറുപടിയായി മുൻഭാര്യ |Kamalhasan talkes about his first wife

“ആദ്യത്തെ ഭാര്യ തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ എത്തിച്ചു” – കമൽഹാസൻ കിടിലൻ മറുപടിയായി മുൻഭാര്യ |Kamalhasan talkes about his first wife

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് കമൽഹാസൻ എന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി കമലഹാസൻ മാറിയിട്ടുണ്ട്. ഉലകനായകൻ എന്ന പേര് നേടുന്നതിന് മുൻപ് ഒരു കമലഹാസൻ ഉണ്ടായിരുന്നു. മലയാള സിനിമയിലും മറ്റും തന്റെ കരിയർ തുടങ്ങിയ ഒരു കമലഹാസൻ. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്നു വാണി ഗണപതിയെ കുറിച്ചുള്ള അധികം വാർത്തകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ആദ്യം ഇവരെ വിവാഹം കഴിക്കുകയും പിന്നീട് ദാമ്പത്യ ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാവുകയും ആയിരുന്നു ചെയ്തത്. പിന്നീട് ഇവരെ ഡിവോഴ്സ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും ഡിവോഴ്സ് ആവുകയായിരുന്നു.

28 വർഷങ്ങൾക്കു മുൻപായിരുന്നു ഡിവോഴ്സ് നടന്നിരുന്നത്. എന്നാൽ ഇപ്പോഴും ഇതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. അദ്ദേഹം ഇപ്പോഴും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ആദ്യത്തെ ഭാര്യ തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ എത്തിച്ചു എന്നതായിരുന്നു കമലഹാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. പിന്നീട് ഇതിനു മറുപടിയായി ആദ്യ ഭാര്യ തന്നെ എത്തുകയും ചെയ്തിരുന്നു. 28 വർഷം മുൻപാണ് തങ്ങൾ വിവാഹബന്ധം വേർപെടുത്തിയത് എന്നും ഇപ്പോഴും പരസ്പരം ചെളി വാരി എറിയുകയാണ് കമലഹാസൻ എന്നുമായിരുന്നു ഭാര്യ പറഞ്ഞിരുന്നത്.

ഇപ്പോഴും കമൽ ഒരു ഒഴിയാബാധയെ പോലെ എന്നെ പിന്തുടരുകയാണ് എന്നും ഭാര്യ വാണി കൂട്ടിച്ചേർത്തിരുന്നു. സ്വന്തമായി ഒരു ഫ്ലാറ്റ് താൻ വാങ്ങിയിരുന്നു എന്നും അവിടെ നിന്നും വീട്ടുപകരണങ്ങൾ കൊണ്ടുപോകാൻ പോലും കമൽ അനുവദിച്ചിരുന്നില്ല എന്നുമാണ് പറയുന്നത്. സ്വയം ദാരിദ്ര്യത്തിലേക്ക് പോകുവാൻ അനുവദിച്ചുകൊണ്ട് ഏത് കോടതിയാണ് മുൻ ഭാര്യക്ക് ജീവനാംശം നൽകുവാൻ ആവശ്യപ്പെടുക എന്നും വാണി ചോദിക്കുന്നുണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകിയാണ് താൻ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത് എന്ന തരത്തിലായിരുന്നു കമലഹാസൻ സംസാരിച്ചിരുന്നത്. ഇതിനുള്ള മറുപടി എന്ന നിലയിലായിരുന്നു ആദ്യ ഭാര്യ വാണി രംഗത്ത് എത്തീരുന്നത്. വാണിയുടെ ഈ വാക്കുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
Story Highlights: Kamalhasan talkes about his first wife