ഓടിടി റിലീസായി ദീപിക പദുക്കോൺ നായികയായെത്തിയ ചിത്രമായിരുന്നു ഗെഹരിയൻ എന്ന ചിത്രം. ഈ ചിത്രത്തിന് വലിയ വിമർശനങ്ങൾ ദീപികയ്ക്ക് വന്നിരുന്നു.

ഭർത്താവിന് ഇത്തരത്തിലുള്ള റൊമാൻറിക് രംഗങ്ങൾ ചെയ്യുന്നതിന് കുഴപ്പമില്ലേ എന്ന് ചോദ്യങ്ങൾ പോലും താരത്തിന് ഏൽക്കേണ്ടി വന്നു. ഇപ്പോൾ ഇതിനെ വിമർശിച്ചുകൊണ്ട് ബോളിവുഡ് താരമായ കങ്കണ റണാവത് രംഗത്തെത്തിയിരിക്കുകയാണ്. താനൊരു മില്യനായർ ആണെന്നും എന്നാൽ തങ്ങളുടെ തലമുറയുടെ എന്ന പേരിൽ ചവറു ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത് എന്നുമാണ് ഇൻസ്റ്റഗ്രാമിൽ കങ്കണ തന്റെ അഭിപ്രായമായി പറഞ്ഞത്.

താരത്തിന്റെ പ്രതികരണത്തിന് പൂർണ്ണ രൂപം ഇങ്ങനെയാണ്. ഞാനും ഒരു മില്യാണർ ആണ്, ഈ തരത്തിലുള്ള പ്രണയത്തെ എനിക്ക് തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കും. പുതുതലമുറ ഇത്തരത്തിൽ നാഗരിക ചിത്രങ്ങൾ എന്ന പേരിൽ ദയവായി ചവർ ഇറക്കരുത്. മോശം ചിത്രങ്ങൾ മോശം ചിത്രങ്ങൾ തന്നെയാണ്. വസ്ത്രം കുറച്ച് കൊണ്ടോ പോണോഗ്രാഫി കൊണ്ട് അതിനെ രക്ഷിച്ചെടുക്കാൻ ആവില്ല. അതൊരു അടിസ്ഥാനപരമായ വസ്തുതയാണ്.. ആഴക്കാർക്ക് അത് മനസ്സിലാവില്ല എന്നായിരുന്നു കങ്കണ പറഞ്ഞത്. ചിത്രത്തിലെ ഒരു ഗാനരംഗവും കങ്കണ പങ്കുവെച്ചിട്ടുണ്ട്.

എന്ത് കാര്യങ്ങളിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് കങ്കണ റണാവത്. അതോടൊപ്പം തന്നെ താരത്തിന്റെ വാക്കുകളെല്ലാം പലപ്പോഴും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ താരം പങ്കുവയ്ക്കുന്ന വാക്കുകൾക്കും വാർത്തകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുള്ളത്.ബോളിവുഡിലെ ഒരു വിവാദനായിക തന്നെയാണ് താരം എന്ന് പറയേണ്ടിയിരിക്കുന്നു.