കോട്ടമധുവായി പൃഥ്വിരാജിന്റെ അഴിഞ്ഞാട്ടം, ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്, കാപ്പ സിനിമയെ കുറിച്ച് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ |Kappa Movie review, Prithiviraj and Shaji kailas

കോട്ടമധുവായി പൃഥ്വിരാജിന്റെ അഴിഞ്ഞാട്ടം, ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്, കാപ്പ സിനിമയെ കുറിച്ച് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ |Kappa Movie review, Prithiviraj and Shaji kailas

പൃഥ്വിരാജ് ആസിഫ് അലി അന്ന ബെൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന താരങ്ങളാക്കി ഷാജി കൈലാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. റിലീസിങ്ങിന് മുൻപ് തന്നെ വലിയ സ്വീകാര്യതയോടെയാണ് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. വലിയ പ്രതീക്ഷയായിരുന്നു ഈ ചിത്രത്തിനായി പ്രേക്ഷകർക്കുണ്ടായിരുന്നത് എന്നതാണ് സത്യം. ചിത്രത്തിൽ ആദ്യം നായിക ആയി എത്തുന്നത് മഞ്ജു വാര്യരാണ് എന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് അപർണ ബാലമുരളിയിലേക്ക് എത്തുകയായിരുന്നു ചെയ്തത്. തനിക്ക് ലഭിച്ച കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ അപർണ ബാലമുരളിക്ക് സാധിക്കുകയും ചെയ്തു. ചിത്രം മികച്ച വിജയം നേടിയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ എത്തിയിരിക്കുന്നത്.

ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…ഞങ്ങൾ 90s കിഡ്സിന് അന്നും ഇന്നും ഷാജി കൈലാസ് എന്ന് പറഞ്ഞാൽ അതൊരു ഒന്നൊന്നര നൊസ്റ്റുവാണ്. കുട്ടികാലത്ത്‌ അത്രത്തോളം രോമാഞ്ചം കൊള്ളിച്ച മനുഷ്യനാണ്, ഇപ്പോഴത്തെ പിള്ളേർക്കിടയിൽ അത്ര ഇമ്പാക്ട് ഉണ്ടാക്കാൻ പുള്ളിക്ക് പറ്റിയിട്ടില്ല എന്നത് മറ്റൊരു സത്യം. നമ്മൾ പുള്ളി പണ്ട് ചെയ്ത മാസ്സ് പടങ്ങളുടെ റേഞ്ച് പറയുമ്പോൾ ഇപ്പോഴത്തെ പിള്ളേർ പച്ചക്ക് പുച്ഛിച്ചട്ടുണ്ട്. സിനിമ മാറി,പ്രേക്ഷകർ അപ്ഡേറ്റ് ആയി. പഴയ മാസ്സ് സിനിമകളുടെ തഴമ്പും കാണിച്ച് ഇരുന്നിട്ട് കാര്യമില്ല പുതിയ റേഞ്ച് ഐറ്റം ഇറക്കണം എന്നൊക്കെ പിള്ളേരുടെ ഇമ്മാതിരി സംസാരം കേൾക്കുമ്പോ സ്വഭാവികമായും നമുക്ക് പിടിക്കില്ല. അവരെ കുറ്റം പറയാനും പറ്റില്ല !!അമ്മാതിരി സിനിമകളാണ് ഒരിടക്ക് പുള്ളി ചെയ്ത് കൂട്ടിയത് ! പക്ഷേ കടുവ കണ്ടപ്പോൾ എവിടെയോ എന്തോ ഒരു സ്പാർക്ക് ഫീൽ ചെയ്തിരുന്നു . ഇപ്പൊ ദാ കാപ്പയിൽ ആ സ്പാർക്ക് അങ്ങ് കത്തി കേറി കാട്ടു തീ ആയിട്ടുണ്ട് Yes…Finally he is back with a bang ചിന്താമണി കൊലക്കേസിന് ശേഷം എന്നിലെ സിനിമാ ആസ്വാദകനെ പൂർണമായി തൃപ്തിപെടുത്തിയ ഒരു ഷാജി കൈലാസ് ചിത്രം അതാണ് കാപ്പ..ഒരു ഗ്യാങ്ങ്സ്റ്റർ ഡ്രാമയാണ്. അടിമുടി മാസ്സ് പ്രതീക്ഷിക്കരുത്. ആവശ്യത്തിന് മാസൊക്കെയേ ഉള്ളൂ.

ഒരു ലോഡ് ഗുണ്ടകളും അവരുടെ കുടിപ്പക, പ്രതികാരം, ഫാമിലി ഇമോഷൻസൊക്കെയാണ് സിനിമയിലുടനീളം ഗുണ്ടകളുടെ കഥയാകുമ്പോൾ കൂട്ടത്തിൽ ഒരു കൊമ്പൻ കാണുമല്ലോ സിറ്റി മുഴുവൻ വിറപ്പിക്കുന്ന ഒരുത്തൻ ഇവിടെ അത് കൊട്ട മധുവാണ് ബോഡി ലാംഗ്വേജ് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും പ്രിത്വി തന്നെയാണ് ബെസ്റ്റ് ചോയ്സ് എന്ന് അടിവരയിടുന്ന പെർഫോമൻസായിരുന്നു. കൂടാതെ ജഗദീഷ്,ദിലീഷ് പോത്തൻ തുടങ്ങിയവരുടെ ഡീസന്റ് പ്രകടനം. ഏറ്റവും ഇഷ്ടപ്പെട്ടത് ആസിഫിന്റെ കഥാപാത്രമാണ് പുള്ളി നല്ല വൃത്തിക്ക് ചെയ്തിട്ടുമുണ്ട് ഓരോ കഥാപാത്രങ്ങളെയും എന്ത്‌ കിടുവായിട്ടാണ് പ്രസന്റ് ചെയ്തേക്കുന്നത്. പ്രിത്വിയുടെ ഇൻട്രോയൊക്കെ ടോപ്പ് നോച് എടുത്ത് പറയേണ്ടത് ക്ലൈമാക്സ്‌ അടുപ്പിച്ചുള്ള അപർണയുടെ പെർഫോമൻസാണ് വട ചെന്നൈയിലെ ചന്ദ്രയെ പോലെ ആ ഒരു റേഞ്ച് ഐറ്റം !!!പടം ഇടക്കൊന്ന് ഡൗൺ ആയപ്പോഴൊക്കെ രക്ഷകനായി വന്നത് ഡോൺ വിൻസെന്റിന്റെ ബിജിഎമ്മാണ് ഇജ്ജാതി ടെറർ ഐറ്റം !!കാപ്പ നല്ല ഉശിരൻ പടമാണ്.. പക്കാ ക്വാളിറ്റി സ്റ്റഫ്, എനിക്ക് ഇഷ്ടായി. അല്ലേലും ഗുണ്ടകളുടെ പ്രതികാര കഥകൾ എന്നും എനിക്കൊരു വീക്നെസ്സ് ആയിരുന്നു. അപ്പൊ പിള്ളേരെ ദാ ഇതാണ് ഞങ്ങൾ അന്ന് പറഞ്ഞ ഷാജി കൈലാസ്. നിങ്ങൾ ഇതൊന്ന് കണ്ട് നോക്കിട്ട് പറ. ഞങ്ങളെ ആശാന്റെ റേഞ്ച്Story Highlights: Kappa Movie review, Prithiviraj and Shaji kailas