ബോൾഡ് ലുക്കിൽ കാർത്തിക്ക് സൂര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. രൺവീർ സിംഗിനെ അനുകരിക്കുകയാണോന്ന് പ്രേക്ഷകർ. |Karthik Suriya’s latest pictures in bold look viral|

ബോൾഡ് ലുക്കിൽ കാർത്തിക്ക് സൂര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. രൺവീർ സിംഗിനെ അനുകരിക്കുകയാണോന്ന് പ്രേക്ഷകർ. |Karthik Suriya’s latest pictures in bold look viral|

യൂട്യൂബിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് കാർത്തിക് സൂര്യ. യൂട്യൂബിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ഒരു യൂട്യൂബർ എന്ന പേരിലായിരുന്നു കാർത്തിക് സൂര്യ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ നിരവധി ആരാധകരുള്ള ഒരു അവതാരകൻ എന്ന പേരിലാണ് കാർത്തിക് സൂര്യ പ്രേക്ഷകർക്കു ഇടയിൽ അറിയപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബമ്പർ ചിരി പരിപാടിയുടെ അവതാരകനായി മാറിയിരിക്കുകയാണ് ഇപ്പോൾ കാർത്തിക് സൂര്യ. ഈ പരിപാടിയിൽ വളരെ മികച്ച പ്രകടനം തന്നെയാണ് കാർത്തിക്കു കാഴ്ച്ച വയ്ക്കുന്നത്.

ഈ ഒറ്റ പരിപാടിയിലൂടെ നിരവധി ആരാധകരെയും കാർത്തിക് സൂര്യ സ്വന്തമാക്കിയിട്ടുണ്ട്. യൂട്യൂബിലൂടെ രസകരമായ വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.യൂട്യൂബിലും ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് താരം എന്നത് പ്രത്യേകം പറയേണ്ട ഒരു വസ്തുത തന്നെയാണ്. പലപ്പോഴും പ്രേക്ഷകർക്ക് വളരെയധികം രസകരമായ വീഡിയോകൾ ആണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ രസകരമായ ഒരു ചിത്രവുമായാണ് ഇപ്പോൾ കാർത്തിക്കു എത്തിയിരിക്കുന്നത്. അടുത്ത കാലത്തായിരുന്നു രൺവീർ സിങ് ഒരു ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു ന്യൂഡ് ഫോട്ടോഷൂട്ട് ആയിരുന്നു രൺവീർ സിങ് ചെയ്തിരുന്നത് ഇതിന്റെ പേരിൽ പലരും അദ്ദേഹത്തെ വിമർശിക്കുകയായിരുന്നു ചെയ്തത്.

എന്നാൽ ഇപ്പോൾ അല്പം ബോൾഡ് ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ടിൽ ആണ് കാർത്തിക്ക് സൂര്യ എത്തിരിക്കുന്നത്. ഇപ്പോൾ ആളുകൾ ചോദിച്ചിരിക്കുന്നത് കാർത്തിക് സൂര്യ രൺബീറിനെ അനുകരിക്കുകയാണോ എന്നാണ്. വളരെയധികം രസകരമായ ചില കമന്റുകൾ ഒക്കെയാണ് കാർത്തിക്കിന്റെ ഈ ഒരു ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന ഒരു പയ്യൻ എന്നു പറഞ്ഞുകൊണ്ടാണ് രസകരമായ ചിത്രം പങ്കുവെച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കാർത്തിക്ക് പങ്കുവെച്ച ഈ ചിത്രത്തിന് ഇതിനോടകം നിരവധി കമന്റുകൾ എത്തിക്കഴിഞ്ഞു.
Story Highlights:Karthik Suriya’s latest pictures in bold look viral