13 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക്..! കാതലിന്റെ ചിത്രീകരണത്തിന് തുടക്കമായി |Kathal movie shoot start

13 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക്..! കാതലിന്റെ ചിത്രീകരണത്തിന് തുടക്കമായി |Kathal movie shoot start

മലയാളി പ്രേക്ഷകർക്കും തമിഴ് താരങ്ങൾക്കും എല്ലാം ഒരേപോലെ ഇഷ്ടമുള്ള ഒരു അഭിനേത്രിയാണ് ജ്യോതിക. നടിപ്പിൻ നായകൻ സൂര്യയുടെ ഭാര്യാ പദവി അലങ്കരിക്കാൻ തുടങ്ങിയതിനുശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള ആയിരുന്നു ജ്യോതിക എടുത്തിരുന്നത്. 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്. ജ്യോതിക സിനിമയിലേക്ക് വീണ്ടും തിരികെ വരുന്നത്. ലൈംലൈറ്റിൽ തിളങ്ങി നിന്ന സമയത്തായിരുന്നു സൂര്യയുമായുള്ള പ്രണയവും വിവാഹവും ഒക്കെ. തന്റെ പ്രിയപ്പെട്ടവനു വേണ്ടി കരിയർ പൂർണമായും ഉപേക്ഷിക്കുവാൻ ജോതിക തയ്യാറാവുകയായിരുന്നു ചെയ്തത്.

ജ്യോതികയുടെ തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ ശക്തമായ സ്വാധീനം ചെലുത്തിയത് ആവട്ടെ സൂര്യയും. ഭാര്യയെ ഒരു ജോലിക്കാരിയെ പോലെ വീട്ടിലെത്താൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ തിരികെ സിനിമയിലേക്ക് തന്നെ എത്തിക്കുകയായിരുന്നു സൂര്യ ചെയ്തത്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം ഒരു പുതിയ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ജ്യോതിക. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റർ ആണ് കാതൽ എന്ന സിനിമയുടെ. ചിത്രത്തിൽ ജ്യോതികയും മമ്മൂട്ടിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു എന്നാണ് അറിയുന്നത്. കാക്കനാട് വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ജ്യോതികയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിയ്ക്കൊപ്പമുള്ള ജ്യോതികയുടെ ഒരു ചിത്രമാണ് ഇത്. 13 വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് വീണ്ടും തിരികെയെത്തുന്നത്. ഈ പ്രത്യേകത തന്നെയാണ് ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. 2009 റിലീസ് ചെയ്ത ജയറാം നായകനായി എത്തിയ സീതാകല്യാണം എന്ന ചിത്രമാണ് ജ്യോതികയുടെ മലയാളത്തിൽ റിലീസായ അവസാന ചിത്രം.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റോഷാക്കിനുശേഷം മമ്മൂട്ടിയുടെ കമ്പനി തന്നെ നിർമ്മിക്കുന്ന ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വെൽഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
Story Highlights: Kathal movie shoot start