Entertainment

കാവ്യാ സുഹൃത്ത് അല്ല,ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ അലോസരം ഉണ്ടാകുന്നു തുറന്ന് പറഞ്ഞു നവ്യ നായർ ;വീഡിയോ

മലയാള സിനിമയിൽ ശക്തമായ ചില കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഉള്ളനടി ആണ് നവ്യ നായർ. ഇപ്പോൾ വലിയൊരു ഇടവേളയ്ക്കു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് എത്തിയിരിക്കുന്നത്.

അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഒക്കെയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ ചോദിച്ചത് അമ്പിളിദേവിയുമായുള്ള പ്രശ്നങ്ങളെപ്പറ്റി ഒക്കെയായിരുന്നു അമ്പിളിദേവിക്ക് സമ്മാനം നൽകിയ സമയത്ത് പൊട്ടിക്കരഞ്ഞ് നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.

അതിനെപ്പറ്റി ഇപ്പോൾ എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിച്ചപ്പോൾ അതൊക്കെ ഓരോ പ്രായത്തിൽ പ്രശ്നമായിരുന്നില്ലെ എന്നായിരുന്നു ആദ്യം പറഞ്ഞത്. ഒരു സിനിമാനടി ആയതിന്റെ ആനുകൂല്യങ്ങൾ ലഭിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ തീർച്ചയായും ആ പരിഗണന എല്ലായിടത്തു നിന്നും ലഭിക്കുന്നുണ്ട് എന്ന് ഉത്തരം പറഞ്ഞിരുന്നു. ഒരു സിനിമാനടി ആയതുകൊണ്ടുതന്നെ എന്നെ ഏതെങ്കിലും ഓഫീസുകളിലോ മറ്റോ പോവുകയാണെങ്കിൽ തനിക്ക് ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട് എന്നും താരം തുറന്നുപറഞ്ഞിരുന്നു.

ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ അതിനെ പറ്റി സംസാരിക്കാൻ പോലും താല്പര്യപ്പെടുന്നില്ല എന്നും എന്നാൽ ഇത്തരം ചോദ്യങ്ങൾ തന്നെ അലോസരപ്പെടുത്താറുണ്ട് എന്നൊക്കെയാണ് താരം തുറന്നു പറഞ്ഞത്. അത് പോലെ തന്നെ ഒപ്പം ജോലി ചെയ്തിരുന്ന തന്റെ സഹപ്രവർത്തകയായ പെൺകുട്ടിക്ക് നേരിട്ടത് വലിയ ബുദ്ധിമുട്ടാണ് അങ്ങനെ ആണെന്ന് എനിക്കറിയാം.

എന്നും തൻ അവൾക്കൊപ്പം തന്നെയാണെന്നും ആയിരുന്നു നവ്യയുടെ മറുപടി. ഒരുകാലത്തു ഒരുപോലെ തിളങ്ങുന്ന നടിമാർ ആയിരുന്നുവല്ലോ കാവ്യയും നവ്യയും എന്നും, കാവ്യയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഞങ്ങൾ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല എന്നായിരുന്നു നവ്യാനായർ തുറന്നു പറഞ്ഞിരുന്നത്.

Most Popular

To Top