ഇപ്പോഴും സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽകാതെ കാവ്യ മാധവൻ, കാവ്യയുടെ പുതിയ ചിത്രങ്ങൾ വൈറൽ.|Kavya Madhavan Latest image viral

ഇപ്പോഴും സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽകാതെ കാവ്യ മാധവൻ, കാവ്യയുടെ പുതിയ ചിത്രങ്ങൾ വൈറൽ.|Kavya Madhavan Latest image viral

മലയാള സിനിമയുടെ മുഖശ്രീ എന്ന് വിശേഷിപ്പിക്കാവുന്ന താരം തന്നെയായിരുന്നു കാവ്യ മാധവൻ. കാവ്യയുടെ പ്രക്ഷേകർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നതാണ് സത്യം. കാവ്യയുടെ ഓരോ ചിത്രങ്ങളും ആരാധകർ വളരെ വേഗം തന്നെ ഏറ്റെടുക്കുകയായിരുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഒരു നായിക കാവ്യാ തന്നെയായിരുന്നു. ഒരു ലേഡീ സൂപ്പർസ്റ്റാർ പദവി ലഭിക്കാവുന്ന ഒരു നായിക തന്നെയായിരുന്നു കാവ്യ. മലയാളത്തിൽ മാത്രമായിരുന്നു താരം കൂടുതൽ ചിത്രങ്ങളും ചെയ്തിരുന്നത്. അന്യഭാഷയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാഞ്ഞത് ആണ് ഒരു ലേഡീ സൂപ്പർസ്റ്റാർ പദവി നഷ്ടമാക്കിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ മുൻനിരയിൽ നിന്നത് കാവ്യാ മാധവൻ ആയിരുന്നു. കാവ്യയെ സ്വപ്നം കണ്ടവർ നിരവധി ആണ്. കാവ്യയെ പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി ലഭിക്കണമെന്ന് ആഗ്രഹിച്ചവരാണ് അന്നത്തെ ചെറുപ്പക്കാർ. അന്ന് സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിയായിരുന്നു കാവ്യ മാധവൻ നിലനിന്നിരുന്നത് . അന്യഭാഷകളിലേക്ക് ഒന്നും താരം ചേക്കേറിയിരുന്നില്ല. ദിലീപുമായുള്ള വിവാഹത്തിനു ശേഷമാണ് കാവ്യ മാധവൻ സിനിമയിൽ നിന്നും പൂർണമായും ഒരു ഇടവേള എടുത്തിരുന്നത്. വാളയാർ പരമശിവം എന്ന ചിത്രത്തിലൂടെ വീണ്ടും കാവ്യ മലയാളത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.

റൺവെ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വാളയാർ പരമശിവമെന്ന ചിത്രം. ഇപ്പോൾ ഇതാ ഫാൻസ് പേജുകളിൽ പ്രചരിക്കുന്ന പുതിയ രണ്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്ന തരത്തിലാണ് ഈ ചിത്രങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളിൽ കാവ്യ എത്ര സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴും കാവ്യയുടെ സൗന്ദര്യത്തിന് യാതൊരു വിധത്തിലുള്ള മങ്ങലും ഏറ്റിട്ടില്ലന്നും പ്രേക്ഷകർ പറയുന്നു. അതീവ സുന്ദരിയായാണ് ഇപ്പോഴും കാവ്യയെ ചിത്രങ്ങളിലും മറ്റും കാണാൻ സാധിക്കുന്നത്. സൗന്ദര്യത്തിന്റെ പര്യായം എന്നത് ഇപ്പോഴും കാവ്യ തന്നെയാണ് എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
Story Highlights: Kavya Madhavan Latest image viral