കെ.ജി.എഫ് എന്ന ചിത്രത്തിൽ അഭിനയിച്ച ഈ അന്യഭാഷ താരങ്ങൾ ഇതിനു മുൻപും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.!

കെജിഎഫ് എന്ന ചിത്രവും റോക്കി ഭായ് എന്ന നായകനും വലിയ ഓളം തന്നെയായിരുന്നു കേരളത്തിലും ഉണ്ടാക്കിയത്. ഒരു അന്യഭാഷാ ചിത്രത്തിന് ഇത്രത്തോളം ആരാധകർ ഉണ്ടാവുക എന്ന് പറയുന്നത് വലിയൊരു കാര്യമായി തന്നെയാണ് ആളുകൾ കാണുന്നത്.

ചിത്രത്തിലഭിനയിച്ച പല അഭിനേതാക്കളും ഇതിനുമുൻപും ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അവർ ആരൊക്കെയാണ് എന്നാണ് ഇപ്പോൾ മലയാളം മൂവി മ്യൂസിക് ഡേറ്റാബേസ് എന്ന ഗ്രൂപ്പിൽ വരുന്നത്. പ്രകാശ് രാജ്,അച്യുത് കുമാർ,അനന്ത്‌ നാഗ്,രാമചന്ദ്രരാജു,മാളവിക,ജോൺ കൊക്കൻ.

എന്നിവരൊക്കെയാണ്.. എല്ലാരും കാഴ്ച വച്ചത് ഗംഭീരമായ പ്രകടനമായിരുന്നു. മലയാളത്തിലെ ഓരോ കഥാപാത്രങ്ങളിലും ഇവർക്ക് ലഭിച്ചിരുന്നതും മികച്ച കഥാപാത്രം ആയിരുന്നു. ഇപ്പോൾ വീണ്ടും ശ്രെദ്ധ നേരിടുന്നുണ്ട് ഇവർ. ഈ താരങ്ങളെ കുറിച്ചുള്ള വാക്കുകൾ. ചിത്രത്തെക്കുറിച്ച് കൂടുതൽ ആളുകളും പറയുന്നത് ചിത്രത്തിലെ കാസ്റ്റിംഗിനെ പറ്റി തന്നെയാണ്. വളരെ മികച്ച രീതിയിൽ ഉള്ള കാസ്റ്റിംഗ് ആണെന്നും എല്ലാവർക്കും സ്ക്രീൻ സ്പേസ് നൽകിയിട്ടുണ്ട് എന്നുമാണ് പറയുന്നത്.

അതുപോലെ സാധാരണ കന്നഡ ചിത്രങ്ങളിലൊക്കെ കാണുന്നതുപോലെ നായകന്റെ നിഴലിയിൽ ഒതുങ്ങി നിൽക്കുന്ന ഒരു നായികയെ അല്ല ഇവിടെ സംവിധായകൻ കാണിച്ചുതരുന്നത്. നായകനോളം പ്രാധാന്യം നായികയ്ക്കും കൊടുത്തു തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അതുതന്നെ ഒരു പുതിയ തുടക്കത്തിന്റെ മാറ്റമാണെന്നാണ് ആളുകൾ പറയുന്നത്. അഭിനന്ദനമാണ് ഈ കാര്യങ്ങളെല്ലാം. സംവിധായകന് മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment