Entertainment

കെജിഎഫിന്റെ ബ്രഹ്മാണ്ട വിജയത്തിനുശേഷം പ്രതിഫലം ഇരട്ടിയാക്കി ശ്രീനിധി. താരത്തിന്റെ നിലവിലെ പ്രതിഫലം ഇതാണ്.|KGF heroine with increased salary|

കെജിഎഫിന്റെ ബ്രഹ്മാണ്ട വിജയത്തിനുശേഷം പ്രതിഫലം ഇരട്ടിയാക്കി ശ്രീനിധി. താരത്തിന്റെ നിലവിലെ പ്രതിഫലം ഇതാണ്.|KGF heroine with increased salary|

സിനിമയിൽ വളരെ കാലം നിലനിന്നിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയതിനു ശേഷം ഒരു ചിത്രത്തിലൂടെ കരിയർഗ്രാഫ് തന്നെ മാറ്റി എഴുതിയിട്ടുള്ള ചില താരങ്ങൾ ഉണ്ട്. അത്തരത്തിൽ പല താരങ്ങളും നമുക്ക് സുപരിചിതമാണ്. അത്തരത്തിലുള്ള ഒരു താരമാണ് ശ്രീനിധി എന്ന് പറയണം. പ്രേക്ഷകരെല്ലാം ഒരേ പോലെ ഇളക്കി മറിച്ച ഒരു ചിത്രമായിരുന്നു കെജിഎഫ്. ഈ ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഈ യാഷും ശ്രീനിധിയും. രണ്ടുപേരെയും താരമൂല്യം വർദ്ധിക്കുന്ന അവസ്ഥയിലേക്ക് ഇവരെ ഈ ചിത്രം എത്തിപ്പിച്ചു.

പ്രശാന്ത് നീൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സിനിമയുടെ ആദ്യത്തെ രണ്ട് ഭാഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അത് പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ മുഴുവൻ. ഈ സിനിമ ഒരു വലിയ സംഭവം ആയി മാറാൻ കാരണം സംവിധായകനും നായകനും നായികയും എല്ലാരും കൂടി കൂടിച്ചേരുന്ന നിമിഷം ആണല്ലോ കെജിഎഫിലേ റോക്കി ഭായ്യ്ക്ക് ലഭിച്ചത് വലിയ പിന്തുണയായിരുന്നു. റോക്കി ഭായിയുടെ കാമുകിയായ റീനയ്ക്കും ലഭിച്ചത് വലിയ സ്വീകാര്യത ആയിരുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു സാധിച്ച സന്തോഷത്തിൽ ആയിരുന്നു ശ്രീനിധി.

സാമ്പത്തികമായും നടിയെ ഈ ചിത്രം ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അടുത്തതായി ശ്രീനിധി അഭിനയിക്കാൻ ഒരുങ്ങുന്ന സിനിമയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിക്രം നായകനായെത്തുന്ന കോബ്ര എന്ന സിനിമയിൽ ശ്രീ നിധിയാണ് നായികയായെത്തുന്നത്. കെ ജി എഫ് സൃഷ്ടിച്ച തരംഗത്തിന് ശേഷം ശ്രീനിധിക്ക് ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അതുകൊണ്ടുതന്നെ ശ്രീനിധി പ്രതിഫലം കുത്തനെ വർദ്ധിപ്പിച്ചു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ശ്രീ നിധിയുടെ അരങ്ങേറ്റം തന്നെ വിക്രമിന്റെ നായികയായി തന്നെയായിരുന്നു. തമിഴ് അരങ്ങേറ്റം സിനിമയ്ക്ക് ശ്രീനിധി റെക്കോർഡ് തുകയാണ് പ്രതിഫലമായി വാങ്ങിക്കുന്നത് എന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.

ആറു മുതൽ ഏഴു കോടി രൂപയ്ക്കാണ് താരം കോബ്രയിൽ അഭിനയിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 2 ഇൽ മൂന്നു കോടി രൂപയായിരുന്നു താരത്തിന് പ്രതിഫലമായി ലഭിച്ചത്. ശേഷം ശ്രീനിധി ചെയ്യുന്ന അടുത്ത സിനിമ എന്ന നിലയിലാണ് ഇതിന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുന്നത്. ശ്രീനിധിയുടെ പ്രതിഫലം ഇത്രയും ആണെങ്കിൽ വിക്രമിന്റെ പ്രതിഫലം എന്തായിരിക്കും എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 25 കോടി രൂപയാണ് വിക്രമിന്റെ പ്രതിഫലം എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

സിനിമയുടെ ടോട്ടൽ ബഡ്ജറ്റിൽ നിന്നും 22% നടന്റെ പ്രതിഫലമായി വരുമെന്നും അറിയാൻ സാധിക്കുന്നു. കോബ്രയുടെ അടുത്തിടെ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയും വലിയതോതിൽ തന്നെ ശ്രെദ്ധ നേടി.
Story Highlights:KGF heroine with increased salary

To Top
$(".comment-click-14376").on("click", function(){ $(".com-click-id-14376").show(); $(".disqus-thread-14376").show(); $(".com-but-14376").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });