Entertainment

രശ്മികയ്ക്കെതിരെ സ്ത്രീവിരുദ്ധ പോസ്റ്റുമായി കിച്ച സുദീപ്, ഇതു മോശമായിപ്പോയി എന്ന് ആരാധകർ |Kicha Sudheep against Rashmika Mandhana

രശ്മികയ്ക്കെതിരെ സ്ത്രീവിരുദ്ധ പോസ്റ്റുമായി കിച്ച സുദീപ്, ഇതു മോശമായിപ്പോയി എന്ന് ആരാധകർ |Kicha Sudheep against Rashmika Mandhana

നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് ഇന്ന് രശ്മിക മന്ദന. മലയാളത്തിലും രശ്മികയ്ക്ക് ആരാധകർ വളരെ വലുതാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു കാലത്തെ ക്രഷ് ഓഫ് ഇന്ത്യ എന്നായിരുന്നു രശ്മിക അറിയപ്പെട്ടിരുന്നത് പോലും. അത്രത്തോളം ആരാധകനിരയായിരുന്നു രശ്മികയ്ക്ക് സ്വന്തമാക്കിയിരുന്നത്. സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചു, ഈച്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ മറ്റൊരു അന്യഭാഷ നടനാണ് കിച്ച സുദീപ്. രാജമൗലി സംവിധാനം ചെയ്ത ഈച്ചയിലൂടെ മികച്ച പ്രകടനം തന്നെയാണ് കിച്ചാ സുദീപ് പ്രേക്ഷകർക്ക് മുൻപിലേക്ക് വച്ചിരുന്നത്.

ഈ ഒരൊറ്റ ചിത്രം മാത്രം മതി താരത്തെ എല്ലാ കാലവും പ്രേക്ഷകർക്ക് ഓർമ്മിച്ചിരിക്കാൻ. അടുത്തകാലത്ത് ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു അത്ഭുതമായിരുന്നു കാന്താര. എന്നാൽ ഈ ചിത്രം താൻ ഇതുവരെ കണ്ടില്ല എന്ന് അടുത്തകാലത്ത് രശ്മിക മന്ദന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണം ആയിരുന്നു താരം നേരിടേണ്ടി വന്നത്. പിന്നീട് താരം കാന്താര കണ്ടു എന്നും അതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ സന്ദേശമായി അറിയിച്ചു എന്ന് ഒക്കെ പറയുകയും ചെയ്തു. അതിനുശേഷമാണ് താരത്തിനെതിരെയുള്ള വിവാദങ്ങൾ ഒക്കെ ഒന്ന് കെട്ട് അടങ്ങിയത്.

എന്നാൽ ഈ വിഷയത്തിൽ വീണ്ടും ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കിച്ച സുദീപ്. ഒരു വലിയ സ്ത്രീവിരുദ്ധ പരാമർശം തന്നെയാണ് രശ്മികയ്ക്കെതിരെ സ്വദീപ് നടത്തിയിരിക്കുന്നത്. ഇതൊക്കെ ഇങ്ങനെ തന്നെ ഇരിക്കും, പണ്ടുമാധ്യമങ്ങൾ ഇല്ലാത്ത കാലത്ത് പോലും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മളെല്ലാം സെലിബ്രേറ്റികളാണ്. എപ്പോഴും മാലകൾ തന്നെ കിട്ടി എന്ന് വരില്ല. ചിലപ്പോൾ മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നമുക്ക് നേരെ വരാം. ഇതായിരുന്നു കിച്ച സുധീപ് നടത്തിയ ഒരു പ്രതികരണം. രശ്മികയ്ക്ക് നേരെയും മുട്ടയും തക്കാളിയും കല്ലും എറിയുവാൻ ഇദ്ദേഹം ആഹ്വാനം ചെയ്തു എന്ന് താരത്തിലായിരുന്നു നിരവധി ആളുകൾ ഈ ഒരു പ്രസ്താവനയെ വ്യാഖ്യാനിച്ചെടുത്തത്. രശ്മികയ്ക്ക് സപ്പോർട്ട് ചെയ്തു എന്നതുപോലെ അദ്ദേഹം പറഞ്ഞ വാക്കാണ് അദ്ദേഹത്തിന് തന്നെ വിനയായി മാറിയത്.
Story Highlights:Kicha Sudheep against Rashmika Mandhana

രശ്മികയ്ക്കെതിരെ സ്ത്രീവിരുദ്ധ പോസ്റ്റുമായി കിച്ച സുദീപ്, ഇതു മോശമായിപ്പോയി എന്ന് ആരാധകർ |Kicha Sudheep against Rashmika Mandhana
To Top