Entertainment

പുറത്തിറങ്ങിയ റോബിനെ കാണാനായി കിടിലൻ ഫിറോസും സാബുമോനും എത്തി. (വിഡിയോ )

പുറത്തിറങ്ങിയ റോബിനെ കാണാനായി കിടിലൻ ഫിറോസും സാബുമോനും എത്തി. (വിഡിയോ )

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് പലരും ബിഗ് ബോസ് മലയാളം കാണില്ലന്ന് പോലും പറഞ്ഞിരുന്നു. ഇപ്പോഴിതാ പുറത്തുവന്ന റോബിനെ തേടി രണ്ട് അതിഥികൾ എത്തിയിരിക്കുകയാണ്. ബിഗ്ബോസിലെ മത്സരാർത്ഥിയായ ഫിറോസും ബിഗ് ബോസ് സീസൺ വണ്ണിലെ വിന്നർ ആയ സാബുമോനമായിരുന്നു അത്. ഫിറോസ് റോബിനെ നേരിൽ കണ്ടപ്പോൾ വീഡിയോകോളിൽ ആണ് റോബിനെ പിന്തുണച്ചു കൊണ്ട് സാബുമോൻ വന്നിരുന്നത്.

പെരുന്തച്ചനോടൊപ്പം ഒരു സൗഹൃദ സംഭാഷണം എന്ന് പറഞ്ഞുകൊണ്ടാണ് കിടിലൻ ഫിറോസ് റോബിനും ഒത്തുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയിൽ വീഡിയോ കോളിൽ സാബു മോനെയും കാണാൻ സാധിക്കുന്നുണ്ട്. ബിഗ് ബോസിലെ മത്സരാർത്ഥികളെല്ലാം തന്നെ റോബിന് ഒപ്പം ആണെന്ന് മനസ്സിലാകുന്ന രീതിയിൽ ആണ് ഈ വീഡിയോ. ഇത്രത്തോളം ആളുകൾ സ്നേഹിച്ചിരുന്നു തന്നെ എന്ന് തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്ന് റോബിനും തുറന്നുപറഞ്ഞിരുന്നു.. വളരെ സന്തോഷത്തോടെ കിടിലൻ ഫിറോസിന്നോടൊപ്പം നിൽക്കുന്ന റോബിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

A post shared by Kidilam_Firoz (@kidilam_firoz)

തനിക്ക് ഏഷ്യാനെറ്റിനോട് യാതൊരുവിധത്തിലുമുള്ള വിരോധം ഇല്ലെന്നാണ് അടുത്ത് നൽകിയ അഭിമുഖത്തിൽ റോബിൻ പറഞ്ഞത്. ആരും അറിയാതിരുന്ന തനിക്ക് ഇത്തരത്തിൽ ഒരു അവസരം നൽകിയത് ഏഷ്യാനെറ്റ് ആണ്. ഞാൻ ഇതിൽ ഇല്ലായിരുന്നുവെങ്കിൽ തന്നെ ആരെങ്കിലും അറിയുമായിരുന്നോ.? ഒരിക്കലും താൻ എന്ന വ്യക്തി ഉണ്ടെന്ന് ആരും അറിയില്ലായിരുന്നു. എല്ലാവരും തന്നെ ഏറ്റെടുക്കാൻ കാരണം ഏഷ്യാനെറ്റ് ആണ്. ഇത്രത്തോളം മനുഷ്യരുടെ സ്നേഹം തനിക്ക് ലഭിക്കാനുള്ള കാരണം ഏഷ്യാനെറ്റ് ആണ്. അതുകൊണ്ടുതന്നെ വലിയ സ്നേഹം ആണെന്നാണ് റോബിൻ പറഞ്ഞത്.

അവസാനം വരെ അകത്തേക്ക് പോകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചത് എന്നും, പിന്നീടാണ് കഥ മാറിയത് മനസ്സിലായത് എന്നുമാണ് റോബിൻ പറഞ്ഞത്. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. സംഭവിച്ചത് മറ്റൊന്നാണ്.എങ്കിലും എന്തിനെയും നേരിടാൻ താൻ ഒരുക്കമായിരുന്നു.

Most Popular

To Top