സംശയരോഗിയായ ഭാര്യ ഉപേക്ഷിച്ചു പോവുകയായിരുന്നു..! ദിലീപിനെ കുറിച്ച് കൊല്ലം തുളസി |Kollam Thulasi talkes about Dhileep

സംശയരോഗിയായ ഭാര്യ ഉപേക്ഷിച്ചു പോവുകയായിരുന്നു..! ദിലീപിനെ കുറിച്ച് കൊല്ലം തുളസി |Kollam Thulasi talkes about Dhileep

മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത കലാകാരനാണ് കൊല്ലം തുളസി. നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള കൊല്ലം തുളസി മിനിസ്ക്രീനിലും എല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ഇന്ന് ചില വെളിപ്പെടുത്തലുകൾ കൊണ്ട് വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. ദിലീപിനെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ മോശം സമയത്ത് തന്നെ സഹായിച്ചത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നാടനായ ദിലീപ് ആണ് എന്നായിരുന്നു കൊല്ലം തുളസി പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ചിത്രത്തിൽ തനിക്ക് ഒരു വേഷം നൽകുകയും പ്രതിഫലം കൂടുതൽ തരുകയും ഒക്കെയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ആ സമയത്ത് ആദ്യമായിട്ടാണ് രണ്ടുദിവസം കൂടുതൽ തനിക്ക് പ്രതിഫലം ലഭിക്കുന്നത്. കുറേ സിനിമകളിൽ അഭിനയിക്കാൻ ദിലീപ് തന്നെ സഹായിക്കുകയും ചെയ്തിരുന്നു.

ആ ഒരു സ്നേഹം കാണിക്കാൻ വേണ്ടി ദിലീപിന് ഒരു പ്രശ്നം വന്നപ്പോൾ താൻ ജയിലിൽ പോയി കാണുകയാണ് ചെയ്തത്. ജീവിതത്തിൽ മുന്നോട്ടു പോകണമെങ്കിൽ നമുക്ക് ഇഷ്ടപ്പെട്ട മേഖല മാത്രം പോരാ അഭിനയ മേഖലയിലേക്ക് കടക്കുന്ന സമയത്ത് നമുക്ക് മറ്റൊരു മാർഗം കൂടി എപ്പോഴും കണ്ടുപിടിക്കണം. സംശയരോഗിയായ ഭാര്യ തനിക്ക് ക്യാൻസർ വന്നതോടെ തന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നും കൊല്ലം തുളസി പറയുന്നുണ്ട്. മക്കളുണ്ട് എന്നല്ലാതെ ആരും കാണാൻ പോലും വരില്ല എന്ന് ഒക്കെ കൊല്ലം തുളസി പറയുന്നുണ്ടായിരുന്നു. ദിലീപിനെ കാണാൻ താൻ ജയിലിൽ പോയത് വലിയൊരു അപരാധമായി മാറി എന്ന തരത്തിലുള്ള വാർത്തകളൊക്കെ പുറത്ത് വന്നുവെന്നും ദിലീപ് തന്നോട് വലിയ സ്നേഹമായിരുന്നു കാണിച്ചിരുന്നതെന്നും ഒക്കെയാണ് കൊല്ലം തുളസി പറഞ്ഞത്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും വിമർശനാത്മകമായി മാറിയിട്ടുണ്ട്.
Story Highlights: Kollam Thulasi talkes about Dhileep