Entertainment

മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. അമ്മയ്ക്ക് എതിരെ കൊല്ലം തുളസി.

മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. അമ്മയ്ക്ക് എതിരെ കൊല്ലം തുളസി.

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം തുളസി.. അമ്മ സംഘടനയിൽ പറ്റിയുള്ള ചില വിമർശനങ്ങൾ ആണ് അദ്ദേഹം പറയുന്നത്. അതാണ് ഇപ്പോൾ ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്.. ഭരിക്കാൻ അറിയുന്നവർ ആകണമെന്നില്ല അവിടെ ഇരിക്കുന്നത്. മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. ഒരു ഭരണാധികാരി മികച്ച നടനും ആവില്ലല്ലോ.പ്രശസ്തിക്കുവേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും അവിടെ ഉണ്ടാകും. ഒരു പടത്തിൽ വന്നതിന് അവാർഡ് കിട്ടി എന്ന് പറഞ്ഞ് ആളെ എടുക്കുന്ന നിലപാടാണ് ഇപ്പോൾ അവിടെയാണുള്ളത്.

അവാർഡ് കിട്ടാൻ യാതൊരു വിദ്യാഭ്യാസവും വേണ്ടല്ലോ. മമ്മൂട്ടിയോ മോഹൻലാലോ അല്ലാതെ വേറെ ആർക്കും ആ സ്ഥാനത്തേക്ക് ഇരിക്കാൻ സാധിക്കില്ല. ഒരു പ്രശ്നം വരുമ്പോൾ അവരുടെ വാക്കുകൾക്ക് വലിയ വിലയാണ്. ഒരു നിർമ്മാതാവ് പണം നൽകിയില്ലെങ്കിൽ അവരോട് പറയാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ അധികാരമുണ്ട്.അല്ലാതെ ഇടവേള ബാബുവിനെ കഴിവ് അല്ല അത്‌..

ഇടവേള ജനറൽ സെക്രട്ടറി ആകുന്നത് മോഹൻലാലും മമ്മൂട്ടിയും എന്ന 2 മതിലുകൾ ഉള്ളതുകൊണ്ടാണ്. ആ മതിലുകളുടെ മുന്നിൽ നിന്നാണ് അയാൾ കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ട് അവിടെ ഈ മതിലുകൾ ഉണ്ടെന്നറിയാം. സുരേഷ് ഗോപി ഒക്കെ വരണം അദ്ദേഹം എംപിയാണ്,സ്വന്തമായ പ്രിൻസിപ്പിൾ ഉള്ളയാളാണ്. അതുപോലെ ആജ്ഞാത ശക്തിയുള്ളവർ കമ്മിറ്റിയിൽ എത്തണം. അതുപോലെ തന്നെ മലയാളസിനിമയിൽ ഒരുപോലെ മക്കളും അച്ഛനും എത്തുന്നതിനും അദ്ദേഹം വിമർശിച്ചു. മക്കൾ വന്നാൽ അച്ഛന്മാർ ഒന്ന് അടങ്ങി കൊടുക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്..ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.

Most Popular

To Top