അനിയത്തിപ്രാവിലെ സുധി ആകേണ്ടത് ഞാൻ ആയിരുന്നു. തുറന്നു പറഞ്ഞു കൃഷ്ണ.

അനിയത്തിപ്രാവിലെ സുധി ആകേണ്ടത് ഞാൻ ആയിരുന്നു. തുറന്നു പറഞ്ഞു കൃഷ്ണ.

മലയാളത്തിൽ എല്ലാകാലത്തും മികച്ച ചിത്രങ്ങളിൽ ഒന്നാണ് അനിയത്തിപ്രാവ്. സുധിയും മിനിയും ചേക്കേറിയത് മലയാളികളുടെ ഹൃദയത്തിലേക്ക് ആയിരുന്നു. ചിത്രം റിലീസ് ചെയ്തത് 25 വർഷം തികഞ്ഞത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇപ്പോൾ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനായ കൃഷ്ണ. കുഞ്ചാക്കോ ബോബൻ സിനിമ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു വാർത്ത കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നിയിരുന്നു എന്നും കൃഷ്ണ പറയുന്നുണ്ട്.

വാക്കുകൾ ഇങ്ങനെയാണ്. കുഞ്ചാക്കോബോബനും ഞാനും ഒരേസമയത്താണ് സിനിമയിലെത്തിയത്.താനും ഈ രംഗത്തെത്തിയിട്ട് ഏതാണ്ട് 25 വർഷമായി ഞാനും സീനിയറായി എന്നൊക്കെ അന്നേരം ഓർക്കുകയും ചെയ്തു. ഒരു സമയദോഷം ആണ് എല്ലാം. സിനിമ എന്നാൽ ഒരു ഭാഗ്യമല്ലേ. ആഗ്രഹിച്ചിട്ട് കാര്യമില്ല ദൈവം തരുന്ന ഒരു അവസരമാണ് സിനിമയെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സിനിമയിൽ നമ്മളെ ഒന്നും അത്ര ആവശ്യമില്ലാത്ത ആളുകളാണ്. ഒരുപാട് അഭിനേതാക്കളുണ്ട് കൃഷ്ണയ്ക്ക് സമയമില്ലെങ്കിൽ അടുത്തയാൾ അത്രേയുള്ളൂ.

നമ്മൾ അങ്ങനെ രണ്ടുമൂന്നു സിനിമ സെറ്റ് ചെയ്തത് പിന്നെ ആർട്ടിസ്റ്റിനെ മാറ്റിയ കാര്യം പോലും നമ്മൾ അറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും ഒരു താരം എത്തിയിരിക്കും എന്നും കൃഷ്ണ പറയുന്നുണ്ട്. ഇപ്പോൾ മിനിസ്ക്രീൻ മേഖലയിൽ സജീവ സാന്നിധ്യമാണ് കൃഷ്ണ.സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾകലമാനെന്ന സീരിയലിൽ ആണ് താരം ഇപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്തു മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തിളങ്ങിയ താരമായിരുന്നു കൃഷ്ണയും. കൃഷ്ണയും കുഞ്ചാക്കോബോബനും ഒരുമിച്ച് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്

Leave a Comment

Your email address will not be published.

Scroll to Top