Entertainment

എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്..! കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്. അതെന്റെ അനുഭവമാണ്. വിമർശകർക്ക് മറുപടിയുമായി ധന്യ മേരി വർഗീസ് രംഗത്ത് |Krupasanam Issue Dhanya Mery Varghese reply

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്ന ഒരു കാര്യമാണ് നടി ധന്യാ മേരി വർഗീസ് കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞത്. താൻ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ട് തനിക്ക് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് തുറന്നു പറയാൻ ആദ്യം തനിക്കൊരു മടിയുണ്ടായിരുന്നു എന്നായിരുന്നു പറഞ്ഞത്. പിന്നീട് താരം തന്റെ ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു ചെയ്തത്. ഇതിനുശേഷം ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പണം വാങ്ങിയാണ് കൃപാസനത്തിന്റെ സാക്ഷ്യം പറഞ്ഞത് എന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തു വന്നിരുന്നത്. കൃപാസനത്തിന്റെ പത്രത്തിന് പോലും രോഗങ്ങൾ ഭേദമാക്കാൻ കഴിവുണ്ടെന്ന് ചില ആളുകൾ അവിടെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ വൈറൽ ആയതോടെയാണ് കൃപാസനം സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ തുടങ്ങിയത്.

സോഷ്യൽ മീഡിയയിൽ ധന്യയുടെ സാക്ഷ്യത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായത്. കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞതെന്നാണ് ആളുകൾ വിമർശിക്കുന്നത്. അത് നിങ്ങൾ ചോദ്യം ചെയ്തു. കാരണം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ പരസ്പരവിരുദ്ധമാണെന്നും വിമർശകർ പറയുന്നു. ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളുടെയും കേസിന്റെയും പേരിൽ സഹോദരന്റെ വിവാഹം നടക്കുന്നില്ല എന്നായിരുന്നു. കൃപാസനത്തിൽ വന്നു ഉടമ്പടിയെടുത്ത് പ്രാർത്ഥിച്ച ശേഷം തന്റെ സഹോദരന്റെ വിവാഹം നടന്നുവെന്നും തന്നെ പറഞ്ഞിരുന്നു. തന്റെ വിശ്വാസത്തെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോൾ ധാന്യ പറയുന്നത്. ഞാൻ കൃപാസനത്തിൽ വിശ്വസിക്കുന്നു സാക്ഷ്യം പറഞ്ഞപ്പോൾ തെറ്റിപ്പോയ തീയതികളും വർഷവും പുതിയ മറുപടി വീഡിയോയിൽ ധന്യ ശരിയായാണ് പറയുന്നത്.

തെറ്റി പറഞ്ഞതാണ് ഞാൻ കൃപാസനത്തിൽ ക്യാഷ് വാങ്ങിച്ചതാണ് സാക്ഷ്യം പറഞ്ഞതെന്ന് ഒരാൾ പറയുകയുണ്ടായി. എനിക്ക് ക്യാഷ് വാങ്ങിയത് ചെയ്യേണ്ട കാര്യമില്ല. വിശ്വാസം കൊണ്ട് ചെയ്തതാണ്. കോവിഡ് വന്നത് 2018 ലാണ് എന്ന് പറയുന്നുണ്ട്. തെറ്റിപ്പോയതാണ്. ഞാൻ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്. വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ്. കാശ് വാങ്ങിയിട്ടാണ് ഞാൻ അത് ചെയ്തതെങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്ത് വർഷം മാറ്റാവുന്നതല്ലേ ഉള്ളൂ. പക്ഷേ ഞാൻ എന്റെ അനുഭവമാണ് പറഞ്ഞത് നമ്മൾ ഓരോരുത്തരും അനുഭവവും അനുഭവിച്ചു തീർത്തിട്ട് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതാണ് അനുഭവസാക്ഷ്യം.
Story Highlights: Krupasanam Issue Dhanya Mery Varghese reply

എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്..! കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്. അതെന്റെ അനുഭവമാണ്. വിമർശകർക്ക് മറുപടിയുമായി ധന്യ മേരി വർഗീസ് രംഗത്ത് |Krupasanam Issue Dhanya Mery Varghese reply

Most Popular

To Top