Entertainment

പ്രണയദിനത്തിൽ കാമുകിക്ക് ഒപ്പം ലിപ്പ്ലോക്ക് ആയി കുഞ്ചാക്കോ ബോബൻ. ഇമ്രാൻ ഹാഷ്മിയ്ക്ക് പഠിക്കുവാണോന്ന് സോഷ്യൽ മീഡിയ: വീഡിയോ

മലയാള സിനിമയിൽ ചോക്ലേറ്റ് നായകൻ എന്ന പേരിൽ കൂടുതലായും തിളങ്ങിയിട്ടുള്ള നാടനാണ് കുഞ്ചാക്കോ ബോബൻ. ഒരു കാലഘട്ടത്തിൽ ചോക്ലേറ്റ് ഹീറോ പരിവേഷം മാത്രമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.

ആവർത്തനവിരസത ഉണ്ടാക്കിയ കഥാപാത്രങ്ങൾ കാരണം സിനിമയിൽ നിന്ന് ഒരു വലിയ ഇടവേള പോലും താരം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഒരു ചോക്ലേറ്റ് നായകൻ ആയി എത്തിയിരിക്കുക ആണ്.കാമുകി ആയുള്ള ചക്കോച്ഛന്റെ ഒരു ലിപ്പ്ലോക്ക് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. എന്നാൽ ഇത്‌ ജീവിതത്തിൽ അല്ല എന്ന് മാത്രം. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ഒറ്റ് എന്ന സിനിമയിലെ പ്രണയ സുന്ദരമായ ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഒരു ധ്വിഭാഷ ചിത്രത്തിലെ ഓഡിയോ റൈറ്റ്സ് ഗുഡ് വിൽ എന്റർറ്റൈനർ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലൊരു ലിപ്‌ലോക്ക് രംഗം ഉണ്ടെന്ന് ഗാനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു രംഗത്തിൽ ആദ്യമായി ആയിരിക്കും അദ്ദേഹം എത്തുന്നത്, വിശുദ്ധൻ എന്ന ചിത്രത്തിലെ ഒരു മെഴുകുതിരിയുടെ എന്ന ഗാനത്തിനു ശേഷം റൊമാൻറിക് രീതിയിൽ കുഞ്ചാക്കോബോബൻ എത്തുന്ന ഒരു ചിത്രം കൂടി ആയിരിക്കും ഒറ്റ്. ഒരു നോക്കിൽ എന്ന് തുടങ്ങുന്ന മലയാളം ഗാനത്തിൻറെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ.

ഒരേ പാർവയ് എന്ന് തുടങ്ങുന്ന തമിഴ് ഗാനം വരികൾ മോഹൻ രാജൻ. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബന് ചിത്രത്തിലൂടെ അരവിന്ദ് സ്വാമി ബോളിവുഡിൽ എത്തുന്നത്. വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് ഒറ്റ് ചിത്രത്തിൽ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. ഒരു ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ കുറേക്കാലമായി ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. അരവിന്ദ് സ്വാമി വില്ലൻ വേഷത്തിലായിരിക്കും എന്ന രീതിയിൽ അഭ്യൂഹങ്ങൾ പടരുന്നുണ്ട്.

Most Popular

To Top